ചരിത്രത്തിലെ ആദ്യ താരമെന്ന തലയെടുപ്പോടെ റൊണാൾഡോ; യൂറോപ്പ് കീഴടക്കാൻ പറങ്കിപ്പട തയ്യാർ
Football
ചരിത്രത്തിലെ ആദ്യ താരമെന്ന തലയെടുപ്പോടെ റൊണാൾഡോ; യൂറോപ്പ് കീഴടക്കാൻ പറങ്കിപ്പട തയ്യാർ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd May 2024, 9:37 am

വരാനിരിക്കുന്ന യൂറോ കപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിലെ പ്രധാന താരങ്ങളില്‍ ഒരാള്‍. തന്റെ ഫുട്‌ബോള്‍ കരിയറിലെ ആറാമത്തെ യൂറോപ്പ്യന്‍ കപ്പിനാണ് റൊണാള്‍ഡോ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.

ഇതോടെ യൂറോ കപ്പില്‍ റൊണാള്‍ഡോ കളത്തില്‍ ഇറങ്ങുന്നതോടുകൂടി ഒരു ചരിത്ര നേട്ടമായിരിക്കും പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ തേടിയെത്തുക. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായി മാറാന്‍ റൊണാള്‍ഡോക്ക് സാധിക്കും. 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങള്‍ നടന്ന യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ബൂട്ട് കെട്ടിയത്.

യൂറോ കപ്പിനുള്ള യോഗ്യത മത്സരത്തില്‍ മിന്നും പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയിരുന്നത്. പത്തില്‍ പത്ത് മത്സരങ്ങളും വിജയിച്ചു കൊണ്ട് രാജകീയമായി ആയിരുന്നു പോര്‍ച്ചുഗല്‍ യൂറോകപ്പിന് യോഗ്യത നേടിയത്.

യോഗ്യത മത്സരങ്ങളില്‍ പത്തു ഗോളുകള്‍ ആയിരുന്നു റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ഈ സീസണില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടി ഈ സീസണില്‍ മിന്നും പ്രകടനമാണ് റൊണാള്‍ഡോ നടത്തുന്നത്.

റൊണാള്‍ഡോക്ക് പുറമെ വെറ്ററന്‍ താരം പെപ്പെ, ഡിയാഗോ ജോട്ട, ബര്‍ണാഡോ സില്‍വ, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ കൂടി പോര്‍ച്ചുഗല്‍ ടീമില്‍ ചേരുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതായി മാറും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെയാണ് യൂറോ മാമാങ്കം നടക്കുന്നത്.
ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍ ഇടം നേടിയത്. പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പില്‍ തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ജോര്‍ജിയ എന്നീ ടീമുകളാണ് ഉള്ളത്. ജൂണ്‍ 19നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുക. റെഡ്ബുള്‍ അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പറങ്കിപ്പടയുടെ ആദ്യ അങ്കം.

2024 യൂറോ കപ്പിനുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി പട്രീസിയോ

ഡിഫന്‍ഡര്‍മാര്‍: അന്റോണിയോ സില്‍വ, ഡാനിലോ പെരേര, ഡിയോഗോ ദലോട്ട്, ഗോണ്‍സലോ ഇനാസിയോ, ജോവോ കാന്‍സലോ, നെല്‍സണ്‍ സെമെഡോ, നുനോ മെന്‍ഡസ്, പെപ്പെ, റൂബന്‍ ഡയസ്.

മിഡ്ഫീല്‍ഡര്‍മാര്‍: ബ്രൂണോ ഫെര്‍ണാണ്ടസ്, ജോവോ നെവ്‌സ്, ജോവോ പാല്‍ഹിന്‍ഹ, ഒട്ടാവിയോ, റൂബെന്‍ നെവ്‌സ്, വിറ്റിന്‍ഹ.

ഫോര്‍വേഡുകള്‍: ബെര്‍ണാഡോ സില്‍വ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിയോഗോ ജോട്ട, ഫ്രാന്‍സിസ്‌കോ കോണ്‍സെയ്കോ, ഗോണ്‍സലോ റാമോസ്, ജോവോ ഫെലിക്സ്, പെഡ്രോ നെറ്റോ, റാഫേല്‍ ലിയോ.

Content Highlight: Portugal Squad for Euro Cup 2024