വത്തിക്കാൻ സിറ്റി: ക്രിസ്മസ് ദിന പ്രസംഗത്തിൽ ഫലസ്തീനികളുടെ ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ.
ശൈത്യകാലത്തും ഗസയിലെ ഭയാനകമായ സാഹചര്യത്തെയും ജനതയുടെ കഷ്ടപ്പാടിനെയും മാർപാപ്പ അപലപിച്ചു.
വത്തിക്കാൻ സിറ്റി: ക്രിസ്മസ് ദിന പ്രസംഗത്തിൽ ഫലസ്തീനികളുടെ ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ.
ശൈത്യകാലത്തും ഗസയിലെ ഭയാനകമായ സാഹചര്യത്തെയും ജനതയുടെ കഷ്ടപ്പാടിനെയും മാർപാപ്പ അപലപിച്ചു.
ആഗോളയുദ്ധങ്ങൾ വലിയ മുറിവുകളാണ് ഗസയിൽ അവശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്നപ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസയിലെ ജനതയ്ക്ക് എല്ലാം നഷ്ടമായിരിക്കുന്നെന്നും അവരെ നമുക്ക് ഓര്‍ക്കാതിരിക്കാനാവില്ലെന്നും മാര്‍പാപ്പ പറഞ്ഞു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും ലക്ഷക്കണക്കിനാളുകളാണ് ഇപ്പോഴും അഭയകേന്ദ്രങ്ങളിൽ കഴിയുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സംഘർഷത്താൽ മൂടപ്പെട്ട ഗസയിൽ സമാധാനത്തിനായുള്ള പ്രതീക്ഷകളെ അടയാളപ്പെടുത്തുന്ന വർഷാവസാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഗസയിലെ കൂടാരങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാതിരിക്കാൻ കഴിയില്ല. ആഴ്ചകളോളം മഴയും കാറ്റും തണുപ്പും കൊണ്ട് ആ കൂടാരങ്ങൾ തുറന്നുവെക്കപ്പെട്ടിരിക്കുന്നു,’ മാർപാപ്പ പറഞ്ഞു.
സാധാരണയായി തന്റെ പ്രസംഗങ്ങളിൽ രാഷ്ട്രീയ പരാമർശങ്ങൾ നടത്താത്ത ലിയോ പതിനാലാമൻ മാർപാപ്പ അടുത്തിടെ പലതവണ ഫലസ്തീനികളുടെ അവസ്ഥയെ അപലപിച്ചിരുന്നു.
ഇസ്രഈലും ഫലസ്തീനും തമ്മിൽ പതിറ്റാണ്ടുകളായുള്ള സംഘർഷത്തിന് ഏക പരിഹാരം ഒരു ഫലസ്തീൻ രാഷ്ട്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സുഡാൻ, ദക്ഷിണ സുഡാൻ, മാലി, ബുർക്കിന ഫാസോ, കോംഗോ എന്നീ രാജ്യങ്ങളിലും, ലെബനൻ, ഫലസ്തീൻ പ്രദേശങ്ങൾ, ഇസ്രഈൽ, സിറിയ എന്നിവിടങ്ങളിലും നീതി, സമാധാനം, സ്ഥിരത എന്നിവയ്ക്കായി മാർപാപ്പ ആഹ്വാനം ചെയ്തു.
ഉക്രൈൻ- റഷ്യ സംഘർഷം അവസാനിപ്പിക്കുന്നതിനും, ലാറ്റിൻ അമേരിക്കയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനും, മ്യാൻമറിലെ സമാധാനത്തിനും, തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സൗഹൃദം പുനസ്ഥാപിക്കുന്നതിനും, ദക്ഷിണേഷ്യയിലും ഓഷ്യാനിയയിലും പ്രകൃതി ദുരന്തങ്ങൾ ബാധിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമുള്ള നീക്കങ്ങളും മാർപാപ്പ ആവശ്യപ്പെട്ടു.
Content Highlight: Pope Leo XIV expresses sorrow over Palestinian plight in Christmas Day address