| Monday, 30th June 2025, 1:31 pm

സ്റ്റാർസിനെ കാണുമ്പോൾ വരുന്ന ഓറ ആ നടനോട് തോന്നില്ല; അനാവശ്യ സംസാരങ്ങളില്ല: പൂജ മോഹൻരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആവേശം, സൂക്ഷ്മദർശിനി ഈ വർഷം പുറത്തിറങ്ങിയ ഒരു ജാതി ജാതകം, പടക്കളം എന്നീ സിനിമകളിലൂടെ പ്രേഷകശ്രദ്ധ നേടിയ കഥാപാത്രമാണ് പൂജ മോഹൻരാജ്.

തൃശൂർ ഡ്രാമ സ്‌കൂളിൽ നിന്നും സിംഗപ്പൂർ ഇന്റർനാഷണൽ ആക്ടിങ് സ്‌കൂളിൽ അഭിനയത്തിൽ ഉപരിപഠനം എടുത്ത വ്യക്തിയാണ് പൂജ മോഹൻരാജ്. നാടകത്തിലൂടെയാണ് പൂജ സിനിമയിലേക്കെത്തുന്നത്. ഇപ്പോൾ ഫഹദ് ഫാസിലിനെക്കുറിച്ച് സംസാരിക്കുകയാണ് പൂജ.

ഫഹദിന്റെ കൂടെ അഭിനയിക്കുമ്പോള്‍ വലിയ നടനാണെന്ന് തോന്നില്ലെന്നും സാധാരണ സ്റ്റാര്‍സിനെ കാണുമ്പോള്‍ തോന്നുന്ന ഓറയൊന്നും ഫഹദിനെ കാണുമ്പോള്‍ തോന്നില്ലെന്നും പൂജ പറയുന്നു.

ഫഹദ് സിംപിളായിട്ടൊരു വ്യക്തിയാണെന്നും ജോലി നന്നായിട്ട് ചെയ്യുന്നു പോകുന്നു എന്നത് മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

അനാവശ്യകരമായ സംസാരങ്ങളില്ലെന്നും നമ്മളെകൂടെ കംഫര്‍ട്ട് ആക്കുന്ന നടനാണ് ഫഹദ് എന്നും പൂജ മോഹന്‍രാജ് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പൂജ മോഹന്‍രാജ്. ഫഹദിനൊപ്പം ആവേശം എന്ന സിനിമയിലാണ് പൂജ ഒരുമിച്ച് അഭിനയിച്ചത്.

‘കൂടെ അഭിനയിച്ചപ്പോള്‍ അങ്ങനെ വലിയ നടനാണെന്നുള്ള എനര്‍ജിയൊന്നും ഇല്ല പുള്ളിക്കാരന്. പുള്ളിക്കാരന്‍ പണിയെടുക്കുന്ന, പോകുന്നു. അല്ലാതെ ഭയങ്കര പേടിപ്പെടുന്ന പോലെ ഒരാള്‍ അല്ല. നമ്മള്‍ സാധാരണ സ്റ്റാര്‍സിനെ കാണുമ്പോള്‍ ഭയങ്കര ഓറ അങ്ങനെയൊക്കെ തോന്നില്ലെ, എന്നാല്‍ ഫഹദിനെ കാണുമ്പോള്‍ അങ്ങനെ ഒന്നുമില്ല.

ഭയങ്കര സിപിംളായിട്ടൊരു വ്യക്തി. അയാള് വരുന്നു. ചെയ്യുന്ന ജോലി നന്നായിട്ട് ചെയ്യുന്നു, പോകുന്നു. അതിനിടക്ക് അനാവശ്യമായ സംസാരങ്ങളോ അങ്ങനെ ഒന്നുമില്ല. നമ്മള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ എന്‍ജോയ് ചെയ്യുന്ന ഒരാളാണ്. നമുക്ക് അയ്യോ ഫഹദ് ഫാസില്‍ അങ്ങനെയൊന്നും തോന്നില്ല. നമ്മളെ നന്നായി കംഫര്‍ട്ടബിള്‍ ആക്കും,’ പൂജ മോഹന്‍രാജ് പറയുന്നു.

Content Highlight: Pooja Mohanraj talking about Fahad Fasil

We use cookies to give you the best possible experience. Learn more