| Saturday, 29th September 2018, 11:18 am

പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പീഡിപ്പിച്ചെന്ന പരാതിയില്‍ പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും അതിനാല്‍ കേസെടുക്കാനാവില്ലെന്നുമാണ് ഷൊര്‍ണൂര്‍ പൊലീസ് പറയുന്നത്.

ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് റിപ്പോര്‍ട്ടു നല്‍കി. നേരിട്ട് കണ്ടിട്ടും പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറായില്ല. മാധ്യമങ്ങളിലെ വാര്‍ത്തയുടെ പേരില്‍ കേസെടുക്കാനാവില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:ഇറച്ചിക്കടക്ക് ഹിന്ദു ഭായ് ചിക്കന്‍ ഷോപ്പ് എന്നു പേരിട്ടു; കടയടപ്പിച്ച് ഹിന്ദുത്വ സംഘടകള്‍

പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാന്‍ ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി ചെന്നിരുന്നു. എന്നാല്‍ പരാതിക്കാരിയില്‍ നിന്നും യാതൊരു സഹകരണവുമുണ്ടായിട്ടില്ല. ഇത്തരമൊരു പരാതി താന്‍ നല്‍കിയിരുന്നോ എന്നും പരാതിക്കാരി താനാണെന്ന് ആരാണ് പറഞ്ഞതെന്നുമാണ് പെണ്‍കുട്ടി പൊലീസിനോടു ചോദിച്ചതെന്നും പൊലീസ് പറയുന്നു.

പി.കെ ശശി എം.എല്‍.എ പീഡിപ്പിച്ചതായി ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടിയില്‍ പരാതി നല്‍കിയെന്ന കാര്യം സി.പി.ഐ.എം സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

എ.കെ ബാലന്‍, പി.കെ ശ്രീമതിയും അംഗങ്ങളായ കമ്മീഷനാണ് പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more