പ്ലസ് വണ്‍ പ്രവേശനം; ബാച്ചുകളും സീറ്റുകളും വര്‍ധിപ്പിച്ചു
Kerala
പ്ലസ് വണ്‍ പ്രവേശനം; ബാച്ചുകളും സീറ്റുകളും വര്‍ധിപ്പിച്ചു
നിഷാന. വി.വി
Monday, 25th May 2026, 10:34 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ സീറ്റ് കൂട്ടി. ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളില്‍ 20 ശതമാനം സീറ്റുമാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും 30% മാര്‍ജിനല്‍ സീറ്റ് വര്‍ധിപിച്ചത്. കൊല്ലം, തൃശൂര്‍ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും 20% സീറ്റാണ് വര്‍ധധിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അതേ രീതിയിലാണ് വര്‍ധന. നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകള്‍ തുടരാനും അനുമതി നല്‍കിയിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ 8ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ 15ന് ആദ്യം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.
ജൂലൈ ഒന്നോടെ അലോട്ട്‌മെന്റ് നടപടികള്‍ അവസാനിപ്പിച്ച് ജൂലൈ 2 ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യും.

ജൂലൈ 13 മുതല്‍ ആഗസ്റ്റ് 5 വരെയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടികള്‍ നടക്കുക. ആഗസ്റ്റ് അഞ്ചോടെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

Content Highlight: Plus One admissions; Batches and seats increased

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.