പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പത്താം സീസണിനായുള്ള ഡ്രാഫ്റ്റ് അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിലേതെന്ന പോലെ ആറ് ടീമുകളാണ് പത്താം സീസണിലും കളത്തിലിറങ്ങുന്നത്. ഇസ്‌ലമാബാദ് യുണൈറ്റഡ്, കറാച്ചി കിങ്‌സ്, ലഹോര്‍ ഖലന്ദേഴ്‌സ്, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, പെഷവാര്‍ സാല്‍മി, ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് എന്നിവരാണ് ടീമുകള്‍.
കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇത്തവണ പി.എസ്.എല്‍ കുറേക്കൂടി താരസമ്പന്നമാണ്. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, ജേസണ്‍ ഹോള്‍ഡര്‍, സിക്കന്ദര്‍ റാസ തുടങ്ങി പല സൂപ്പര്‍ താരങ്ങള്‍ ഇത്തവണ പി.എസ്.എല്ലിനിറങ്ങുന്നുണ്ട്. ഇതിന് കാരണമാകട്ടെ ഐ.പി.എല്ലും.
ഐ.പി.എല്ലിന്റെ മെഗാ താര ലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്നതിന് പിന്നാലെയാണ് കെയ്ന്‍ വില്യംസണും ഡേവിഡ് വാര്‍ണറും അടക്കമുള്ള താരങ്ങള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനെത്തിയത്. ഇരുവരും ആദ്യമായാണ് പി.എസ്.എല്ലിന്റെ ഭാഗമാകുന്നത്.
ഐ.പി.എല്‍ മെഗാ താരലേലത്തില്‍ രണ്ട് കോടിയായിരുന്നു ഇരു താരങ്ങളുടെയും അടിസ്ഥാന വില. എന്നാല്‍ ഒരു ടീമുകളും ബിഡ് ചെയ്യാതിരുന്നതോടെ താരങ്ങള്‍ അണ്‍സോള്‍ഡാവുകയായിരുന്നു. പി.എസ്.എല്ലില്‍ ഇരു താരങ്ങളും കറാച്ചി കിങ്‌സിനൊപ്പമാണ്.
പി.എസ്.എല്‍ പ്ലെയര്‍ ഡ്രാഫ്റ്റിന്റെ ആദ്യ ഘട്ടത്തില്‍ കെയ്ന്‍ വില്യംസണ്‍ അണ്‍സോള്‍ഡായിരുന്നു. പ്ലാറ്റിനം കാറ്റഗറിയില്‍ സ്ഥാനം പിടിച്ച വില്യംസണെ രണ്ടാം ഘട്ടത്തിലാണ് കറാച്ചി ടീമിന്റെ ഭാഗമാക്കിയത്.
ഫഖര്‍ സമാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഡാരില്‍ മിച്ചല്‍, ഹാരിസ് റൗഫ്, സിക്കന്ദര്‍ റാസ, കുശാല്‍ പെരേര, അബ്ദുള്ള ഷഫീഖ്, ജഹന്ദാദ് ഖാന്‍, സമാന്‍ ഖാന്‍, ഡേവിഡ് വീസ്, ആസിഫ് അഫ്രീദി, ആസിഫ് അലി മുഹമ്മദ് അഖ്‌ലാഖ്, റിഷാദ് ഹൊസൈന്‍, മുഹമ്മദ് നയീം, സല്‍മാന്‍ അലി മിര്‍സ, ടോം കറന്‍, മോമിന്‍ ഖമര്‍, മുഹമ്മദ് അസബ്.