ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. സ്വന്തം തട്ടകമായ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക ആദ്യ ഓവറില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് മുംബൈ നല്‍കിയത്. ആദ്യ ഓവറിനെത്തിയ മുംബൈയുടെ വജ്രായുധം ട്രെന്റ് ബോള്‍ട്ട് സുനില്‍ നരേനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പറഞ്ഞയച്ചത്. പൂജ്യം റണ്‍സിനാണ് സുനില്‍ പുറത്തായത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബോള്‍ട്ടിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡിലാണ് ബോള്‍ ആധിപത്യം സ്ഥാപിച്ചത്. 30 തവണയാണ് ബോള്‍ട്ട ആദ്യ ഓവറില്‍ വിക്കറ്റ് നേടിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്
ട്രെന്റ് ബോള്‍ട്ട് – 30
ഭുവനേശ്വര്‍ കുമാര്‍ – 27
പ്രവീണ്‍ കുമാര്‍ – 15
ദീപക് ചഹര്‍ – 13
സന്ദീപ് ശര്‍മ – 13
ഏറെ വൈകാതെ രണ്ടാം ഓവറിന് എത്തിയ ദീപക് ചാഹര്‍ ക്വിന്റണ്‍ ഡി കോക്കിനെ ഒരു റണ്‍സിനും മടക്കിയയച്ച് രണ്ടാം വിക്കറ്റും ടീമിന് നേടിക്കൊടുത്തു. അശ്വനി കുമാറിന് ക്യാച് നല്‍കിയാണ് കോക്ക് പുറത്തായത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ രഹാനെയെ 11 റണ്‍സിന് പുറത്താക്കി അശ്വനി കുമാര്‍ തിളങ്ങി.
എന്നാല്‍ സമ്മര്‍ദം മറികടക്കാന്‍ സാധിക്കാതെ ഇംപാക്ടായി ഇറങ്ങിയ അംകൃഘുവാംഷിയ 26 റണ്‍സിന് പാണ്ഡ്യ പുറത്താക്കി. വെങ്കിടേഷ് അയ്യര്‍ മൂന്ന് റണ്‍സിനും പുറത്തായതോടെ കൊല്‍ക്കത്തയുടെ ടോപ് ഓര്‍ഡര്‍ തകര്‍ച്ച സമ്പൂര്‍ണം. ദീപക് ചഹറാണ് അയ്യറിനെ പറഞ്ഞയച്ചത്. റിങ്കു സിങ്ങിനെ (17) പുറത്താക്കി അശ്വനി വീണ്ടും വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ കൊല്‍ക്കത്ത ഏറെ കുറേ തകര്‍ന്ന മട്ടാണ്.
നിലവില്‍ 10.3 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.