| Tuesday, 16th September 2014, 2:20 pm

വിവാദ ചിത്രം പി.കെയുടെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്ത്; അമീര്‍ ഖാന്‍ കാക്കിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അമീര്‍ ഖാനും സഞ്ജയ് ദത്തും ഒരുമിച്ചെത്തുന്ന പി.കെയുടെ മൂന്നാമത്തെ പോസ്റ്ററും പുറത്തു വന്നു. അമീര്‍ ഖാന്‍ കാക്കി വസ്ത്രം ധരിച്ചാണ് പോസ്റ്ററില്‍ പ്രത്യക്ഷ്യപ്പെടുന്നത്‌.

ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അമീര്‍ ഖാന്റെ വസ്ത്രം ധരിക്കാത്ത ഫോട്ടോയെത്തുടര്‍ന്ന് വിവാദമായിരുന്നു.

അമീര്‍ ഖാന്റെ പോലീസ് വേഷത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമീര്‍ ഖാന്‍ വലിയ സൈസിലുള്ള യൂണിഫോണ് ഈ പോസ്റ്ററില്‍ ധരിച്ചിരിക്കുന്നത്. ക്യാമറയെ രൂക്ഷമായി നോക്കുന്നതാണ് ചിത്രം.

ബായ്‌റോണ്‍ സിങ് എന്ന പ്രതിഭാശാലിയായ കലാകാരന്റെ വേഷമാണ് സഞജയ് ദത്ത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അമീര്‍ ഖാന്റെ പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

“നിങ്ങള്‍ എന്താണ് നോക്കുന്നത്? അതിശയിച്ചു പോയോ?  ഇത് ഞാനല്ല, എന്റെ സുഹൃത്ത് ബായ്‌റോണ്‍ സിങാണ്” അദ്ദേഹം പറയുന്നു.

അനുഷ്‌ക ശര്‍മ്മയാണ് ഈ ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിന്റെ മൂന്ന് പോസ്റ്ററുകളിലും അവരുടെ ചിത്രം വന്നിട്ടില്ല.

ഒന്നാമത്തെ പോസ്റ്ററില്‍ അമീര്‍ നഗ്നനായാണ് പ്രത്യക്ഷപ്പെട്ടിരുന്നത് വിവാദമാവുകയും അമീര്‍ ഖാനും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ജില്ലാ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more