| Tuesday, 14th November 2017, 3:45 pm

ഒടുവില്‍ മൗനം വെടിഞ്ഞു ; തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്തെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.


Dont Miss പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് ചുട്ടുകൊന്നു


നേരത്തെ നാല് തവണ വിവിധയിടങ്ങളില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.

തോമസ്ചാണ്ടിയുടെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിശോധിച്ച് തീരുമാനത്തിലെത്തണമെന്നാണ് എല്‍.ഡി.എഫ് യോഗത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് എന്‍.സി.പിയുടെ യോഗം നടക്കുന്നുണ്ട്. അവരും കാര്യങ്ങള്‍ പരിശോധിക്കും. വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് മാത്രമേ തീരുമാനം എടുക്കാനാവൂവെന്നും പിണറായി പറഞ്ഞു.

അതേസമയം തോമസ് ചാണ്ടി രാജിവെക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായില്ല. വിധിയുടെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more