| Wednesday, 28th June 2017, 7:21 pm

പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടി നടപ്പാക്കി പിണറായി സര്‍ക്കാര്‍; വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കുടി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ ആണ് തീരുമാനം. എല്‍.ഡി.എഫ് പ്രകടന പത്രികയിലും 2016ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.


Also read ‘ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്’; നടി അക്രമിക്കപ്പെട്ട സംബവവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് വിലക്കുമായി ‘അമ്മ’


സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. ജന്‍ഡര്‍ ഓഡിറ്റിംഗ്, മറ്റ് വകുപ്പുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം എന്നിവയും പുതിയ വകുപ്പിന്റെ ചുമതലകളായിരിക്കും, വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകള്‍ നിര്‍ണ്ണയിച്ചത്.

പുതിയ വകുപ്പിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡയറക്ടര്‍, 14 ജില്ലാ ഓഫീസര്‍മാര്‍, ലോ ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവയ്ക്ക് പുറമെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുളള അനുബന്ധ ജീവനക്കാരെയും നിയമിക്കും. ജില്ലാ തലത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളില്‍നിന്ന് പുനര്‍വിന്യസിക്കാനും മന്ത്രിസഭ തീരുമാനിച്ചു.


Dont miss ‘മുഖം മറച്ച സ്ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്ര’; ഹരിയാന സര്‍ക്കാരിന്റെ മാഗസിന്‍ വിവാദത്തില്‍


സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം, വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ജെന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും ക്ഷേമ പദ്ധതികളും ഇനി പുതിയ വകുപ്പിന്റെ കീഴിലായിരിക്കും.

We use cookies to give you the best possible experience. Learn more