56 വണ്ടിയും 560 പൊലീസുകാരെയും കൊണ്ടാണ് പിണറായി ഇന്നസെന്റ് മരിച്ചപ്പോള്‍ വന്നത്; മേജര്‍ രവിയുടെ കള്ളം പൊളിച്ച് സോഷ്യല്‍ മീഡിയ
Kerala
56 വണ്ടിയും 560 പൊലീസുകാരെയും കൊണ്ടാണ് പിണറായി ഇന്നസെന്റ് മരിച്ചപ്പോള്‍ വന്നത്; മേജര്‍ രവിയുടെ കള്ളം പൊളിച്ച് സോഷ്യല്‍ മീഡിയ
നിഷാന. വി.വി
Tuesday, 9th June 2026, 1:44 pm

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ വിമര്‍ശിച്ചും മുഖ്യമന്ത്രി വി.ഡി സതീശനെ പുകഴ്ത്തിയുമുള്ള മേജര്‍ രവിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം.

കഴിഞ്ഞ ദിവസം മരിച്ച നടന്‍ സലീം കുമാറിന്റെ പൊതുദര്‍ശനത്തിയപ്പോള്‍ വി.ഡി സതീശന്‍ ഒരൊറ്റ കാറിലാണെത്തിയതെന്നും അതൊക്കെയാണ് കണ്ട് പഠിക്കേണ്ടതെന്നുമായിരുന്നു പ്രശംസ.

‘രണ്ട് മുഖ്യമന്ത്രിമാരുടെ വ്യത്യാസമാണ് നമ്മള്‍ കണ്ടത്. ഒന്ന് കാരണഭൂതന്‍ എന്ന പാട്ടും പാടിച്ച് നടക്കുന്നൊരു മുഖ്യമന്ത്രി. ഞാനാണ് വലുതെന്ന ചിന്തയില്‍. ഇപ്പുറത്ത് ഒരു വണ്ടിയും കൊണ്ടാണ് ഇന്നലെ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുക്കാന്‍ വന്നത്. ഇന്നസെന്റ് ചേട്ടന്‍ മരിച്ച സമയത്ത് പഴയ മുഖ്യമന്ത്രി 56 വണ്ടിയും 560 പൊലീസും പത്ത് ഫയര്‍ ഫോഴ്‌സും കൂടിയാണ് ആ ഇടവഴിയിലൂടെ പോയത്.

നാട്ടുകാര്‍ക്ക് എന്തുമാത്രം ബുദ്ധിമുട്ടുണ്ടായി. ഞാനൊരു മുഖ്യമന്ത്രി ആണെങ്കില്‍ 56 വണ്ടിയും 560 പൊലീസ് സംരക്ഷണവും വേണമെങ്കില്‍ ജനങ്ങള്‍ക്ക് എന്നെ വേണ്ട എന്നതല്ലേ. എന്നെ കൊല്ലാന്‍ നടക്കുന്നു എന്നതല്ലേ. പിന്നെ ആ സ്ഥാനത്ത് ഇരിക്കരുത്. ഇപ്പോള്‍ അവരിരുന്ന് നിരങ്ങി കൊണ്ടിരിക്കുകയാണ്. അവര്‍ തോറ്റെന്ന് ഇപ്പോഴെങ്കിലും അവരെ പറഞ്ഞ് മനസിലാക്കൂ,’ മേജര്‍ രവി പറഞ്ഞു.

പൊങ്ങച്ചം കാണിക്കരിക്കരുതെന്ന് പറയണം മറ്റുള്ളവര്‍ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കില്‍ നിങ്ങളവരുടെ വേലക്കാരാണ്. അതാണ് വി.ഡി സതീശന്‍ എന്ന മുഖ്യമന്ത്രി കാണിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

എന്നാല്‍ നടന്‍ ഇന്നസെന്റ് മരിച്ചപ്പോള്‍ ഒരു പൈലറ്റ് വാഹനവും മുഖ്യമന്ത്രിയുടെ വാഹനവും മാത്രമാണ് എത്തിയതെന്ന ആ സമയത്തെ വീഡിയോ സഹിതം പങ്കുവെച്ച് കൊണ്ടാണ് മേജര്‍ രവിയുടെ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ മറുപടി നല്‍കിയത്.

Content Highlight: Pinarayi arrived with 56 vehicles and 560 policemen when Innocent died; Social media exposes Major Ravi’s lie

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.