| Saturday, 15th August 2020, 8:55 am

പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ (81) അന്തരിച്ചു. ശനിയാഴ്ച രാവിലെ 1.40 ഓടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. പഴയകാല രാഷ്ട്രീയ- സാംസ്‌കാരിക പ്രമുഖരുടെ അപൂര്‍വ്വമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറായിരുന്നു പുനലൂര്‍ രാജന്‍. കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു താമസിച്ചിരുന്നത്.

വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ജോസഫ് മുണ്ടശ്ശേരി, എകെജി, ഇ.എം.എസ്, സുകുമാര്‍ അഴീക്കോട്, ഇന്ദ്രജിത്ത് ഗുപ്ത, എസ്.എ ഡാങ്കേ, സി.അച്യുതമേനോന്‍, എം.എന്‍ ഗോവിന്ദന്‍ നായര്‍, പി.കെ വാസുദേവന്‍ നായര്‍, എം.ടി വാസുദേവന്‍ നായര്‍, എസ്.കെ പൊറ്റെക്കാട്ട്, ഇടശ്ശേരി, ഉറൂബ്, അക്കിത്തം, പൊന്‍കുന്നം വര്‍ക്കി, അടൂര്‍ ഗോപാലകൃഷ്ണന്‍, എന്‍.വി കൃഷ്ണവാരിയര്‍, കേശവദേവ്, യേശുദാസ്, എന്നിവരുടെയെല്ലാം അപൂര്‍വ ചിത്രങ്ങള്‍ ഇദ്ദേഹം എടുത്തിട്ടുണ്ട്.

‘മഹായുദ്ധത്തിന്റെ മുറിപ്പാടുകള്‍’ എന്ന ചിത്രത്തിന് സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബഷീര്‍: ഛായയും ഓര്‍മയും’, ‘എം.ടി.യുടെ കാലം’ എന്നിവ പുനലൂര്‍ രാജന്റെ പുസ്തകങ്ങളാണ്.

കൊല്ലത്ത് ശൂരനാട്ട് പുത്തന്‍വിളയില്‍ ശ്രീധരന്‍- പള്ളിക്കുന്നത്ത് ഈശ്വരി ദമ്പതികളുടെ മകനാണ്. 1939 ഓഗസ്റ്റിലാണ് ജനിച്ചത്.

മാവേലിക്കര രവിവര്‍മ സ്‌കൂളില്‍ നിന്ന് ഫൈന്‍ ആര്‍ട്സ് ഡിപ്ലോമ എടുത്തിട്ടുണ്ട്. 1963ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയില്‍ നിന്ന് സിനിമാറ്റോഗ്രഫി പഠിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENTHIGHLIGHTS: Photographer Punalur Rajan passed away

We use cookies to give you the best possible experience. Learn more