2025 വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിലവില്‍ 36 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടിയിട്ടുണ്ട്.
ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ മിന്നും ഓപ്പണര്‍ ഫോബി ലിച്ച്ഫീല്‍ഡിന്റെ കരുത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 93 പന്തില്‍ 17 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് പുറത്തായത്. 127.96 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ഫോബിക്ക് സാധിച്ചിരിക്കുകയാണ്. വനിതാ ഏകദിന ടൂര്‍ണമെന്റിലെ നോക്ക് ഔട്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ഫോബി സ്വന്തമാക്കിയത്.
Phoebe Litchfield brings up her third ODI ton in the #CWC25 semi-final against India 👏
അതേസമയം മത്സരത്തില്‍ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലിയെ അഞ്ച് റണ്‍സിന് നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം വിക്കറ്റില്‍ 155 റണ്‍സിന്റെ കൂട്ട് കെട്ട് ഉയര്‍ത്തിയത് ഫോബിയും എല്ലിസ് പെരിയുമാണ്. എല്ലിസ് നിലവില്‍ 79 പന്തില്‍ 66 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം ബെത് മൂണി 24 റണ്‍സും അനബെല്‍ സതര്‍ലാന്‍ഡ് മൂന്ന് റണ്‍സുമായാണ് മടങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹീലിയുടെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത് ക്രാന്തി ഗൗഡാണ്.