വില്ല ഷോക്ക്; പ്രതികരണവുമായി മാഞ്ചസ്റ്റര്‍ സിറ്റി ബോസ് ഗാർഡിയോള
Football
വില്ല ഷോക്ക്; പ്രതികരണവുമായി മാഞ്ചസ്റ്റര്‍ സിറ്റി ബോസ് ഗാർഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th December 2023, 5:04 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു.

ഈ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള.

മാഞ്ചസ്റ്റര്‍ സിറ്റി ഇപ്പോഴും പൊരുതി കൊണ്ടിരിക്കുകയാണെന്നാണ് ഗാര്‍ഡിയോള പറഞ്ഞത്.

‘നന്നായി കളിച്ച ടീം വിജയിക്കും. ഞാന്‍ എന്റെ ടീമിലെ താരങ്ങളോട് പറഞ്ഞിട്ടുണ്ട്. ഫുട്‌ബോളില്‍ ചില സമയങ്ങളില്‍ ഇത് സംഭവിക്കും നിങ്ങള്‍ വിജയിക്കണമെന്ന രീതിയിലാണ് കളിച്ചത് എന്ന് എനിക്കറിയാം. നിങ്ങള്‍ നന്നായി ഗ്രൗണ്ടില്‍ പോരാടി. കാരണം നിങ്ങള്‍ ഇതിനു മുമ്പ് ഇത് പലതവണ തെളിയിച്ചിട്ടുള്ളതാണ്.

ഇപ്പോഴുള്ള ടീമിന്റെ റിസള്‍ട്ടുകള്‍ മുമ്പുള്ള പോലത്ര നല്ലതല്ല. എനിക്ക് അതിനെക്കുറിച്ച് നന്നായി ഒന്ന് ചിന്തിക്കണം. . ഞങ്ങള്‍ക്ക് ആസ്റ്റൺ വില്ലക്കെതിരെ നല്ല ഫുട്‌ബോള്‍ കളിക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ടീമിനെ തിരിച്ചുകൊണ്ടുവരാനുള്ള വഴികള്‍ എന്താണെന്ന് കണ്ടെത്തേണ്ടത് എന്റെ കടമയാണ്. ഒരുപാട് വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ചു കളിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ടീമിന്റെ പ്രകടനങ്ങള്‍ മാറ്റേണ്ടതുണ്ട്,’ ഗാര്‍ഡിയോള മത്സരശേഷം പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി അവസാനം കളിച്ച നാലു മത്സരങ്ങളും ജയിക്കാന്‍ സാധിച്ചിരുന്നില്ല. ചെല്‍സി, ലിവര്‍പൂള്‍, ടോട്ടല്‍ ഹാം എന്നീ ടീമുകളോട് സമനില വഴങ്ങിയപ്പോള്‍ ആസ്റ്റണ്‍ വില്ലയോട് തോല്‍ക്കുകയും ചെയ്തു. തോല്‍വിയോടെ ഗാര്‍ഡിയോളയും സംഘവും 15 മത്സരങ്ങളില്‍ നിന്നും 30 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, അതേസമയം ആസ്റ്റണ്‍ വില്ല 15 മത്സരങ്ങളില്‍ നിന്നും 32 പോയിന്റുമായും മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.

ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമിനെ ഞാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 74 മിനിട്ടില്‍ ലിയോണ്‍ ബെയ്‌ലിയിലൂടെയാണ് ആസ്റ്റണ്‍ വില്ല വിജയഗോള്‍ നേടിയത്.

ഇംഗ്ലീഷ് പ്രീമിയം ലീഗില്‍ ഡിസംബര്‍ പത്തിന് ലുട്ടോണ്‍ ടൗണിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.

Content Highlight: Pep Guardiola talks after manchester city loss against Aston villa.