ജംഷീന മുല്ലപ്പാട്ട്
ജംഷീന മുല്ലപ്പാട്ട്
ശബരിമലയില്‍ പോകുന്നവരെ തടയാന്‍ ഇവര്‍ക്കെന്തവകാശം; സംഘപരിവാര്‍ ഹര്‍ത്താലിനെ തള്ളിക്കളഞ്ഞ് ജനങ്ങള്‍
ജംഷീന മുല്ലപ്പാട്ട്
Thursday 3rd January 2019 12:10pm
Thursday 3rd January 2019 12:10pm

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിനു ശേഷം കേരളത്തില്‍ നടക്കാന്‍ പോകുന്നത് ഏഴാമത്തെ ഹര്‍ത്താലാണ്. ബി.ജെ.പിയും ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും ഭരണഘടനയെ വെല്ലുവിളിച്ചു നടത്തുന്ന ജനദ്രോഹ ഹര്‍ത്താലിനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് വിവിധ മേഖലയില്‍പ്പെട്ട ആളുകള്‍ പറയുന്നു. വളരെ നിസാര കാര്യത്തിനാണ് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതെന്നും ശബരിമലയില്‍ സ്ത്രീകള്‍ കയറിയത് അവരുടെ വ്യക്തി സ്വാതന്ത്രമാണെന്നും ആളുകള്‍ അടിവരയിടുന്നു.

തെരുവു കച്ചവടക്കാരും കൂലിപ്പണിക്കാരും വിദ്യാര്‍ഥികളും അടക്കം വിവിധ മേഖലയില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ബുദ്ധിമുട്ടാണെന്ന് ആളുകള്‍ പറയുന്നു. ഓരോ ആളുകളുടേയും വിശ്വാസത്തിന്റെ ഭാഗമായാണ് അവര്‍ ശബരിമലയില്‍ പോകുന്നതെന്നും അതിലെന്തിനാണ് മറ്റുള്ളവര്‍ ഇടപെടുന്നതെന്നും ആളുകള്‍ ചോദിക്കുന്നു.

സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത്തില്‍ ബുദ്ധിമുട്ടുള്ളവര്‍ ശബരിമലയില്‍ പോകേണ്ടെന്നും പോകുന്നവരെ തടയാന്‍ ഇവര്‍ക്കെന്ത് അവകാശമാണെന്നും ആളുകള്‍ ചോദിക്കുന്നു. ഹര്‍ത്താല്‍ ജീവിതത്തെ ഒന്നടങ്കം ബാധിക്കുകയാണെന്നും ഹര്‍ത്താലുകളെ കൊണ്ട് ജനങ്ങള്‍ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും വനിതാ മതില്‍ വന്നപ്പോള്‍ ഇനിയൊരു ഹര്‍ത്താല്‍ ഉണ്ടാവില്ല എന്ന് പ്രതീക്ഷിച്ചു എന്നും ആളുകള്‍ പറഞ്ഞു.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം