ആളുകള്‍ എന്നെ നിര്‍ഭാഗ്യവാന്‍ എന്നാണ് വിളിക്കുന്നത്: സഞ്ജു സാംസണ്‍
Sports News
ആളുകള്‍ എന്നെ നിര്‍ഭാഗ്യവാന്‍ എന്നാണ് വിളിക്കുന്നത്: സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th November 2023, 3:43 pm

ഏറെക്കാലമായി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി കൊണ്ടിരിക്കുന്ന മലയാളി സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സഞ്ജു സാംസണ്‍. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. പക്ഷേ സഞ്ജുവിന് പരിമിതമായ അവസരങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഏഷ്യാ കപ്പിലും ലോകകപ്പിലും എന്തിനു പറയുന്നു നവംബര്‍ 23ന് തുടങ്ങിയ ഓസ്‌ട്രേലിയക്കെതിരായ ടി ട്വന്റി പരമ്പരയില്‍ പോലും സഞ്ജുവിന് ഇന്ത്യക്കുവേണ്ടി കളിക്കാനായില്ല.

സഞ്ജുവിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലായിരുന്നു. ഓസ്‌ട്രേലിയലക്ക് എതിരായ ടി-ട്വന്റി പരമ്പരയില്‍ പോലും സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതില്‍ പാര്‍ലമെന്റില്‍ ശശി തരൂര്‍ പോലും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചിരുന്നു. ആളുകള്‍ ഇപ്പോള്‍ അദ്ദേഹത്തെ നിര്‍ഭാഗ്യവാനായ ക്രിക്കറ്റ് കളിക്കാരന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ധന്യ വര്‍മ്മയുടെ വൈ.ടി ചാനലില്‍ അതെക്കുറിച്ച് സഞ്ജു സംസാരിക്കുകയുണ്ടായിരുന്നു.

‘ആളുകള്‍ ഒരു സാധ്യതയും ഇല്ലാത്ത ക്രിക്കറ്റ് താരം എന്ന് വിളിക്കുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ എവിടെ എത്തിനില്‍ക്കുന്നു എന്നത് ഞാന്‍ വിചാരിച്ചതിനേക്കാളും വലിയ കാര്യമാണ്,’സഞ്ജു സാംസണ്‍ പറഞ്ഞു.

സഞ്ജു നിലവില്‍ കേരളത്തിനുവേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കുകയാണ്. ആദ്യ മത്സരത്തില്‍ തന്നെ സൗരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് കേരളം തുടങ്ങിയത്. 47 പന്തില്‍ 30 റണ്‍സാണ് സഞ്ജു നോടിയത്. നവംബര്‍ 25 പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈ ആണ് കേരളത്തിന്റെ എതിരാളികള്‍.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത് സഞ്ജുവാണ്. 2023 ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ ഏഴ് മത്സരങ്ങള്‍ വിജയിച്ച് അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍.

 

Content Highlight: People call Sanju Samson unlucky