പെന്റഗണ്‍ പുറത്തുവിടുന്ന കണക്കുകള്‍ അപൂര്‍ണമാമെന്നും യഥാര്‍ത്ഥത്തില്‍ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 8 ന് ഇറാനും യു.എസും തമ്മില്‍ ഒപ്പുവച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ അപ്രതീക്ഷിതമായി പരിക്കേറ്റ 15 സൈനികരെ പെന്റഗണ്‍ ഔദ്യോഗിക കണക്കില്‍ നിന്ന് കുറച്ചതായി അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ദി ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ട് അനുസരിച്ച്, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ദിവസം, മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം 385 ആയിരുന്നു. എന്നാല്‍ പിന്നീടിത് 428 ആയി രേഖപ്പെടുത്തി. പിന്നീട് വെടിനിര്‍ത്തല്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതോടെ എണ്ണം വീണ്ടും കുറച്ച് കാണിക്കുകയായിരുന്നു.
പല മരണങ്ങളും ‘യുദ്ധത്തില്‍ സംഭവിച്ചതല്ല’ എന്ന് കാണിച്ച് പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതായും വിമര്‍ശനമുണ്ട്. ഉദാഹരണത്തിന്, ഇറാഖില്‍ തകര്‍ന്നുവീണ യുഎസ് വിമാനത്തിലെ ആറ് സൈനികരുടെ മരണം ഇത്തരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ പേട്രിയറ്റ്, താഡ് എന്നിവയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കുറഞ്ഞത് 12 റഡാര്‍ സംവിധാനങ്ങളും ഉപഗ്രഹ ആശയവിനിമയ കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ ഉപരോധങ്ങള്‍ക്കും സൈനിക നീക്കങ്ങള്‍ക്കുമെതിരെ ഇറാന്‍ ശക്തമായി തിരിച്ചടിച്ചതായും, ഇത് മുന്‍കൂട്ടി പ്രവചിച്ചതിനേക്കാള്‍ വലിയ ആഘാതം അമേരിക്കന്‍ സൈന്യത്തിന് ഉണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശതകോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണങ്ങളുടെ നാശവും യുദ്ധച്ചെലവും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ തങ്ങളുടെ പരാജയങ്ങളും നാശനഷ്ടങ്ങളും മറച്ചുവെച്ചുകൊണ്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Pentagon conceals US casualties in war with Iran: report
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.