| Saturday, 10th May 2025, 8:38 am

ആ നടനെ ഇന്റര്‍വ്യൂ ചെയ്യുന്നതിന് മുമ്പ് എക്‌സൈറ്റ്മെന്റും ടെന്‍ഷനും ഒരുമിച്ചു വന്നിട്ടൊരു 'ഗുളു ഗുളു' ഫീല്‍ ആയിരുന്നു: പേര്‍ളി മാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളില്‍ ഒരാളാണ് പേര്‍ളി മാണി. ഏറെ ആരാധകരുള്ള അവതാരകയും നടിയുമാണ് പേര്‍ളി. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ്, ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്നീ പരിപാടികളിലൂടെയാണ് പേര്‍ളി മാണി ശ്രദ്ധിക്കപ്പെടുന്നത്. പേര്‍ളി മാണി നടത്തുന്ന ‘പേര്‍ളി മാണി ഷോ’ എന്ന പരിപാടിക്കും ആരാധകരേറെയാണ്.

കമല്‍ ഹാസനുമായി നടത്തിയ അഭിമുഖത്തെ കുറിച്ച് സംസാരിക്കുകയാണ് പേര്‍ളി മാണി. തഗ്ഗ് ലൈഫ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമല്‍ഹാസന്‍ സര്‍, സിമ്പു, തൃഷ എന്നിവര്‍ക്കൊപ്പം ഇന്റര്‍വ്യൂ എടുക്കാന്‍ സാധിച്ചുവെന്ന് പേര്‍ളി മാണി പറയുന്നു. കമല്‍ ഹാസന്റെ കടുത്ത ആരാധികയാണ് താനെന്നും ഇന്റര്‍വ്യൂ എടുക്കുന്നതിന് മുമ്പ് എക്‌സൈറ്റ്മെന്റും ടെന്‍ഷനും ഒരുമിച്ചുവന്നുവെന്നും പേര്‍ളി പറയുന്നു.

കമല്‍ ഹാസനോട് തനിക്ക് പേടിയുണ്ടെന്ന് തുറന്ന് പറഞ്ഞെന്നും അപ്പോള്‍ തനിക്കും പേടിയുണ്ട്, കാണിക്കാത്തതാണെന്ന് കമല്‍ പറഞ്ഞെന്നും പേര്‍ളി കൂട്ടിച്ചേര്‍ത്തു. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പേര്‍ളി മാണി.

‘തഗ്ഗ് ലൈഫ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമല്‍ഹാസന്‍ സര്‍, സിമ്പു, തൃഷ എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. കമല്‍സാറിന്റെ കടുത്ത ആരാധികയാണ് ഞാന്‍ എക്‌സൈറ്റ്മെന്റും ടെന്‍ഷനും ഒരുമിച്ചു വന്നിട്ടൊരു ‘ഗുളു ഗുളു’ ഫീല്‍ ആയിരുന്നു.
പേടിയുണ്ടെന്ന് തുറന്നു പറഞ്ഞു. ‘പേടിക്കണ്ട, എനിക്കും ടെന്‍ഷനുണ്ട്. പക്ഷേ, കാണിക്കുന്നില്ല’ എന്നായിരുന്നു കമല്‍സാറിന്റെ മറുപടി. അപ്പോള്‍ എനിക്കല്‍പം ആശ്വാസം കിട്ടി,’ പേര്‍ളി പറയുന്നു.

ഗൗതം വാസുദേവ് മേനോനോടൊപ്പം പേര്‍ളി ചെയ്ത ഇന്റര്‍വ്യൂവും വയറലായിരുന്നു. അധികം ചിരിച്ച് കണ്ടിട്ടില്ലാത്ത ഗൗതം വാസുദേവ് മേനോന്‍ പേര്‍ളിയുമായി സംസാരിച്ചപ്പോള്‍ ചിരിക്കുകയുണ്ടായി. ഇതിന്റെ പിന്നിലെ മാജിക് എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് പേര്‍ളി മാണി.

‘മാജിക് ഒന്നുമില്ല. മുന്നിലിരിക്കുന്ന വ്യക്തിയുടെ വൈബാണ് ഷോയിലുടനീളം എന്നെ ലീഡ് ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോന്റെ ഇന്റര്‍വ്യൂവിനായി തയ്യാറെടുക്കുമ്പോള്‍ മനസില്‍ മുഴുവന്‍ അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളുമായിരുന്നു.

അദ്ദേഹം ഭയങ്കര സീരിയസാണ്. ചിരിക്കില്ല, എന്നൊക്കെ പറഞ്ഞ് ഒപ്പമുള്ളവര്‍ എന്നെ പേടിപ്പിച്ചു. പക്ഷേ, അദ്ദേഹം വന്നപ്പോള്‍ മുതല്‍ നല്ല മൂഡിലായിരുന്നു. ഷോ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ താങ്കള്‍ ചിരിക്കില്ലേ എന്ന് ഞാന്‍ ചോദിച്ചു. ‘ഞാനിപ്പോള്‍ ചിരിക്കുകയാണല്ലോ’ എന്ന മറുപടിയില്‍ മഞ്ഞുരുകിത്തുടങ്ങി,’ പേര്‍ളി മാണി പറഞ്ഞു.

Content Highlight: Pearle Maaney Talks About Kamal Haasan

Latest Stories

We use cookies to give you the best possible experience. Learn more