റൊണാൾഡോയുടെ വാദത്തിന് മറുപടി കൊടുക്കാൻ എനിക്ക് സമയമില്ല; ആഞ്ഞടിച്ച് പോർച്ചുഗീസ് കോച്ച്
Football
റൊണാൾഡോയുടെ വാദത്തിന് മറുപടി കൊടുക്കാൻ എനിക്ക് സമയമില്ല; ആഞ്ഞടിച്ച് പോർച്ചുഗീസ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st January 2024, 2:23 pm

ഫ്രഞ്ച് ലീഗിനെക്കാള്‍ മികച്ച ലീഗ് സൗദി ലീഗാണെന്ന് അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗ്ലോബല്‍ സോക്കര്‍ 2026 പുരസ്‌കാരദാന ചടങ്ങില്‍ ആയിരുന്നു റൊണാള്‍ഡോ തന്റെ അഭിപ്രായം പറഞ്ഞത്.

ഇപ്പോഴിതാ റൊണാള്‍ഡോയുടെ ഈ വാദത്തിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബ് ലില്ലെ പരിശീലകന്‍ പൗലോ ഫൊന്‍സെക.

ഈ വിഷയത്തെക്കുറിച്ച് സംസാരിച്ച് തനിക്ക് സമയം പാഴാക്കാന്‍ ഇല്ലെന്നുമാണ് ഫ്രഞ്ച് ക്ലബ്ബ് പരിശീലകന്‍ പറഞ്ഞത്. ഫ്രഞ്ച് ഫുട്‌ബോള്‍ വീക്കിലിയിലൂടെയായിരുന്നു ഫൊന്‍സെകയുടെ പ്രതികരണം.

‘റൊണാള്‍ഡോ പറഞ്ഞത് നല്ലതാണെന്ന് ഞാന്‍ കരുതുന്നില്ല. ഫ്രഞ്ച് ലീഗിനെയും സൗദി ലീഗിനെയും തമ്മില്‍ താരതമ്യം ചെയ്യുന്ന ഞാന്‍ ആഗ്രഹിക്കുന്നില്ല. സൗദി അറേബ്യയില്‍ അവന് സന്തോഷം തോന്നുന്നുണ്ടെങ്കില്‍ ഞാന്‍ അതില്‍ വളരെയധികം സന്തുഷ്ടനാണ്. ഈ വിഷയത്തില്‍ ഞാന്‍ ഉത്തരം നല്‍കിയാല്‍ എന്റെ സമയം കളയുന്നത് പോലെയാവും. എന്തുകൊണ്ടാണ് റൊണാള്‍ഡോ ഇത്തരത്തിലുള്ള പ്രസ്താവന പറഞ്ഞതെന്ന് ബുദ്ധിയുള്ള എല്ലാവര്‍ക്കും മനസ്സിലാകും,’ ഫൊന്‍സെക പറഞ്ഞു.

2023ലായിരുന്നു റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറിലെത്തുന്നത്. റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ യൂറോപ്പ്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ വിപ്ലവാത്മകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. റൊണാള്‍ഡോയുടെ വരവോടുകൂടി സൗദി പ്രോ ലീഗിന് കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു.

റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പിലെ ഒരുപിടി പ്രമുഖ താരങ്ങളും സൗദിയിലേക്ക് ചേക്കേറിയിരുന്നു. നെയ്മര്‍, കരിം ബെന്‍സിമ, സാദിയോ മാനെ, റിയാദ് മെഹറസ് തുടങ്ങിയ മികച്ച താരങ്ങള്‍ സൗദിയിലേക്ക് കൂടു മാറിയിരുന്നു.

അതേസമയം റൊണാള്‍ഡോ സൗദിയില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇതിനോടകം തന്നെ 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം അല്‍ നസറിനായി നേടിയത്.

2024ല്‍ മറ്റൊരു അവിസ്മരണീയ നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 2024 കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന തരാമെന്ന നേട്ടമായിരുന്നു റൊണാള്‍ഡോ സ്വന്തമാക്കിയത്. ക്ലബ്ബിനും ദേശീമിന് വേണ്ടിയും 54 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

Content Highlight: Paulo fonseca react against Cristaino Ronaldo statement.