തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ ഓസ്‌ട്രേലിയ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയില്ലാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.
‘ഇന്ത്യ ഫൈനലില്‍ ഉണ്ടാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ന്യൂസിലന്‍ഡും എപ്പോഴും ഫൈനലില്‍ എത്താറുണ്ട്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ സൗത്ത് ആഫ്രിക്കയും ഇപ്പോള്‍ ഫൈനലിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മള്‍ അവരെ പലപ്പോഴും കാണാറില്ല, പക്ഷേ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലല്ലാത്ത ഒരു ഫൈനല്‍ ഉണ്ടായിരിക്കുന്നത് റീഫ്രഷിങ്ങായിട്ടുള്ള നല്ലൊരു മാറ്റമാണെന്ന് തോന്നുന്നു,’ ഓസീസ് ക്യാപ്റ്റന്‍ കമ്മിന്‍സ് ഗാര്‍ഡിയനോട് പറഞ്ഞു.