ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇനി ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിന് നടക്കാനിരിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം വി.സി.എ സ്റ്റേഡിയത്തിലാണ് നടക്കുക. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഏകദിനത്തിലെത്തുമ്പോള്‍ വലിയ ചോദ്യങ്ങളാണ് മുന്നിലുള്ളത്.
കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മോശം പ്രകടനമായിരുന്നു ഇരുവരും നടത്തിയത്. പെര്‍ത്തില്‍ നടന്ന മത്സരത്തിലെ ഒരു സെഞ്ച്വറി നേട്ടം മാറ്റി നിര്‍ത്തിയാല്‍ വിരാടിന് മറ്റ് മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഫോം വീണ്ടെടുക്കാന്‍ കാലങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫിയില്‍ തിരിച്ചെത്തിയ രോഹിത്തിനും വിരാടിനും മികവ് പുലര്‍ത്താന്‍ സാധിച്ചില്ല.
എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. ബോര്‍ഡര്‍ ഗവാസ്‌കറില്‍ അവര്‍ ഫോമില്ലായിരുന്നെന്നും എന്നാല്‍ തിരിച്ചുവരാനായി കഠിനമായി പരിശ്രമിച്ചെന്നും രഞ്ജില്‍ കളിച്ചെന്നും പട്ടേല്‍ പറഞ്ഞു.
‘ഓസ്‌ട്രേലിയയില്‍ അവര്‍ മികച്ച ഫോമിലല്ലായിരുന്നുവെന്ന് എനിക്കറിയാം, എന്നാല്‍ പര്യടനത്തില്‍ നിന്ന് മടങ്ങിയതിന് ശേഷം അവര്‍ കഠിനാധ്വാനം ചെയ്തു. ഇരുവരും രഞ്ജി ട്രോഫി മത്സരങ്ങളില്‍ മത്സരിച്ചു, ഫോം വീണ്ടെടുക്കാന്‍ കളിക്കാര്‍ക്ക് ചെയ്യാനാകുന്നത് ഇതാണ്,’ പാര്‍ത്ഥി പട്ടേല്‍ പറഞ്ഞു.
വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇനി ഇന്ത്യയുടെ മുന്നില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന ഇംഗ്ലണ്ട് പരമ്പര മാത്രമാണ് ഉള്ളത്. രോഹിത്തിന്റെയും വിരാടിന്റെയും ഫോമില്‍ ആശങ്കകള്‍ തുടരുമ്പോള്‍ താരങ്ങള്‍ തിരിച്ച് വന്ന് മികച്ച് പ്കകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം