| Thursday, 5th June 2025, 12:17 pm

ഞങ്ങളുടെ വിചാരം പ്രണയത്തെക്കുറിച്ച് ആർക്കുമറിയില്ല എന്നായിരുന്നു, എന്നാൽ എല്ലാവർക്കും അറിയാമായിരുന്നു: പാർവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. വിവാഹസമയത്ത് സൂപ്പർ താരമായി തിളങ്ങിനിന്നിരുന്ന പാർവതി വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള പ്രണയകഥകളൊക്കെ പല വേദികളിലായി ജയറാമും പാർവതിയും പറഞ്ഞിട്ടുണ്ട്. പാർവതിയും ജയറാമും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ്.

ഇപ്പോൾ തങ്ങളുടെ പ്രണയത്തെക്കുറിച്ച് മോഹൻലാലിന് അറിയാമായിരുന്നു എന്നും കിരീടം സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ കളിയാക്കുമായിരുന്നുവെന്നും പാർവതി പറയുന്നു.

തൻ്റെ വിചാരം ആർക്കും പ്രണയത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നെന്നും എന്നാൽ എല്ലാവർക്കും അതിനെക്കുറിച്ച് അറിയാമായിരുന്നെന്നും അവർ വ്യക്തമാക്കി.

‘ലാലേട്ടനൊക്കെ അറിയാമായിരുന്നു ഞങ്ങളുടെ പ്രണയം. കിരീടത്തിന്റെ സമയത്തൊക്കെ എന്നെ കളിയാക്കും. ഞങ്ങളുടെ വിചാരം ആർക്കും അറിയില്ല എന്നുള്ളതായിരുന്നു. പക്ഷെ, എല്ലാവർക്കും അറിയാമായിരുന്നു,’ പാർവതി പറയുന്നു.

പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലാകുകയായിരുന്നു. ആദ്യം രഹസ്യമായി മുന്നോട്ട് പോയിക്കോണ്ടിരുന്ന പ്രണയം ശ്രീനിവാസനാണ് കണ്ടുപിടിച്ചത്. ആ കഥകളൊക്കെ ഇപ്പോഴും ജയറാമും പാർവതിയും പറയാറുണ്ടായിരുന്നു.

വിവാഹിതരെ ഇതിലെ എന്ന സിനിമയിലൂടെയാണ്‌ പാർവതി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ അവർ അഭിനയിച്ചു. സ്കൂൾ പഠനകാലത്തു തന്നെ നൃത്തം അഭ്യസിച്ചിരുന്ന പാർവതി നല്ലൊരു നർത്തകി കൂടിയാണ്. അറുപതിലധികം മലയാള ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.

പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലേക്ക് അരങ്ങേറുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിൽ സജീവമാണ് നടൻ.

Content Highlight: Paravathy Jayaram Talking about her love

We use cookies to give you the best possible experience. Learn more