പൊങ്കലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സൗത്ത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലാഷ് റിലീസിനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സിനിമാ ജീവിതം അവസാനിപ്പിച്ച് പടിയിറങ്ങുന്ന ദളപതിയുടെ അവസാന ചിത്രം ജന നായകനും ശിവകാര്‍ത്തികേയന്റെ പരാശക്തിയും കൊമ്പുകോര്‍ക്കുമ്പോള്‍ തീ പാറുമെന്നുറപ്പ്.
എന്നാല്‍ വിജയ്‌യുടെ അവസാന ചിത്രമെന്ന ഹൈപ്പൊന്നും ഇവിടെ വിലപോവില്ലെന്ന ശക്തമായ മുന്നറിയിപ്പുമായാണ് പരാശക്തിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. സണ്‍ ടി.വി യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്ത ട്രെയ്‌ലറിന് 24 മണിക്കൂറിനുള്ളിനുള്ളില്‍ ലഭിച്ചിരിക്കുന്നത് 40 മില്ല്യണ്‍ അഥവാ 4 കോടി കാഴ്ച്ചക്കാരെയാണ്.
Parasakthi Trailer. Photo: Screen Grab/ Sun Tv/ Youtube.com
മറുവശത്ത് കെ.വി.എന്‍ പ്രൊഡക്ഷന്‍സ് പുറത്തുവിട്ട ജന നായകന്റെ ട്രെയ്‌ലറിന് രണ്ട് ദിവസം കഴിഞ്ഞിട്ടും 39 മില്ല്യണ്‍ വ്യൂസ് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന കണക്ക് പരിശോധിക്കുമ്പോഴാണ് പരാശക്തിക്ക് പ്രേക്ഷകര്‍ക്ക് ഇടയില്‍ ലഭിച്ച സ്വീകാര്യത വെളിവാകുന്നത്. ഒരു തമിഴ് ചിത്രത്തിന്റെ ട്രെയിലറിന് റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ കാഴ്ച്ചക്കാരെന്ന റെക്കോഡും ഇതോടെ പരാശക്തി സ്വന്തമാക്കി.
എന്നാല്‍ ബോട്ടുകളെ ഉപയോഗിച്ചാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം കാഴ്ച്ചക്കാരെ സ്വന്തമാക്കിയതെന്ന ആക്ഷേപവും പരാശക്തി ട്രെയ്‌ലറിനെതിരെ ഉയരുന്നുണ്ട്. ട്രെയിലറിന് ലഭിച്ച കാഴച്ചക്കാരും കിട്ടിയ ലൈക്കിന്റെ എണ്ണവും തമ്മില്‍ പെരുത്തമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
Parasakthi Trailer. Photo: Screen Grab/ Sun Tv/ Youtube.com
1960 കളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം ചെയ്ത വിദ്യര്‍ത്ഥി നേതാവിന്റെ കഥ പറയുന്ന പരാശക്തിയിലെ രാഷ്ട്രീയം കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലറിലും വ്യക്തമാണ്. മറുവശത്ത് വിജയ് നായകനാകുന്ന ജന നായകന്റെ ട്രെയ്‌ലറില്‍ താരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തെയും തമിഴ്‌നാട് രാഷ്ട്രീയത്തെയും പരോക്ഷമായി പരാമര്‍ശിക്കുന്ന സീനുകളും ഉള്‍പെടുത്തിയിരുന്നു.
വെറുമൊരു സിനിമാ ക്ലാഷ് എന്നതിലുപരി വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയാണ് ഇരു ചിത്രങ്ങളെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. ജന നായകനിലൂടെ തമിഴ് വെട്രി കഴകത്തിന്റെ സ്ഥാപക നേതാവായ വിജയ് നേരിട്ടെത്തുമ്പോള്‍ മറുവശത്ത് പരാശക്തിയുടെ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത് നിലവിലെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സ് മൂവീസാണ്.
Content Highlight: Parasakthi trailer gets 40 Million views in 24 hours
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.