അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ നൂറു കോടിയിലെത്തിച്ച് ആരാധകര്‍ക്ക് തന്റെ തിരിച്ചു വരവിന്റെ സൂചന നല്‍കിയതിനു പിന്നാലെ രാജ്യത്തെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസിനൊപ്പം കൈകോര്‍ത്ത് താരം. പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം ദൃശ്യം 3 യുടെ അടക്കം നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.
നിവിന്‍ പോളിക്കൊപ്പം മലയാളത്തില്‍ 100 കോടിയിലധികം രൂപ ബഡ്ജറ്റില്‍ ഒന്നിലധികം ചിത്രങ്ങള്‍ ചെയ്യുമെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ പനോരമ സ്റ്റുഡിയോസ് നടത്തിയിരിക്കുന്നത്. പനോരമ സ്റ്റുഡിയോസിന്റെ ബാനറില്‍ കുമാര്‍ മങ്കട് പഥകും, അഭിഷേക് പഥകും ഒപ്പം നിവിന്‍ പോളിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുകയെന്നാണ് പുറത്തു വരുന്ന വിവരം.
ബോളിവുഡില്‍ പ്യാര്‍ കാ പഞ്ചാമ, ദൃശ്യം 1, ദൃശ്യം 2, റെയ്ഡ്, ഷെയ്താന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച് ബോളിവുഡില്‍ ചുവടുറപ്പിച്ച പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലേക്കുള്ള രംഗപ്രവേശം ഇന്‍ഡസ്ട്രിക്ക് ഗുണകരമാകുമെന്നതില്‍ സംശയമില്ല. നേരത്തേ മലയാളത്തിലെ ദൃശ്യം 3 യുടെ തിയേറ്റര്‍ റൈറ്റ്‌സും ഒ.ടി.ടി. റൈറ്റ്‌സും ഭീമമായ തുകക്ക് സ്വന്തമാക്കിയതിന്റെ പേരില്‍ പനോരമ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.
മലയാളത്തിലെ ദൃശ്യം 3 യുടെ റിലീസ് ഡേറ്റടക്കം ഇനി ഹിന്ദിക്കാര്‍ തീരുമാനിക്കുമെന്ന പേരില്‍ നേരത്തേ ഇവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 ഏപ്രില്‍ ആദ്യ വാരം തിയ്യേറ്ററിലെത്തുമെന്ന് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതായും വിവിധ സിറ്റികളില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി ഒക്ടോബര്‍ 2 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
അതേസമയം തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കൊടുവില്‍ സര്‍വ്വം മായയിലൂടെ തിരിച്ച് വരവറിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. ക്രിസ്മസ് റിലീസായെത്തിയ ചിത്രം പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് നൂറു കോടിയെന്ന നേട്ടം സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്.
Content Highlight: panorama studios tie up with molly wood actor nivin pauly for 100 crore multi film project
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.