ക്വാറിക്കെതിരെ പരാതി പറയരുത്: എഴുതി ഒപ്പിട്ടു തന്നാല്‍ വീട്ടുനമ്പര്‍ നല്‍കാമെന്ന് പഞ്ചായത്ത്
റെന്‍സ ഇഖ്ബാല്‍

കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം നിവാസിയാണ് അബ്ദുല്‍ ഖാദര്‍. കാരശ്ശേരി പഞ്ചായത്ത് പരിധിയില്‍ വരുന്ന ഇവരുടെ വീടിന് നമ്പര്‍ കിട്ടാന്‍ വേണ്ടി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ വേറിട്ട ഒരു അനുഭവമാണ് അബ്ദുല്‍ ഖാദറിന് ഉണ്ടായത്.

സമീപത്തുള്ള ക്വാറിക്കെതിരെ ഭാവിയില്‍ യാതൊരു പരാതിയും ഉയര്‍ത്തരുതെന്നായിരുന്നു പഞ്ചായത്ത് ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടു നല്‍കിയ ഈ നിര്‍ദ്ദേശമടങ്ങിയ കടലാസ് അബ്ദുല്‍ ഖാദര്‍ മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പോലും ക്വാറി മാഫിയകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ നിസഹായരാവുകയാണ്.