ബൈക്കോടിച്ചു വരുന്ന ആ പെണ്‍സ്ഥാനാര്‍ത്ഥി ഇവരാണ്‌
രോഷ്‌നി രാജന്‍.എ

തെരഞ്ഞെടുപ്പ് കാലത്ത് ചിരിച്ചും കയ്യുയര്‍ത്തിയും കൊടികള്‍ പിടിച്ചും പ്രചരണ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇത്തരം പരമ്പരാഗത പോസ്റ്ററുകളില്‍ നിന്ന് വ്യത്യസ്തമാണ് കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന 22 കാരിയായ ശാരുതിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍. ബൈക്കോടിച്ചു വരുന്ന ശാരുതിയുടെ ഫോട്ടോയുള്ള പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

കൊവിഡ് കാലത്ത് നാട്ടിലെ റേഷന്‍കടക്കാരന് കൊവിഡ് പോസിറ്റീവ് ആയപ്പോള്‍ പകരം റേഷന്‍ കട നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ പെണ്‍കുട്ടി കൂടിയാണ് എല്‍.എല്‍.ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ശാരുതി. ഭരണ സംവിധാനങ്ങളില്‍ സ്ത്രീ പ്രാധിനിത്യം വര്‍ധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീ സംവരണത്തെക്കുറിച്ചും സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ ശാരുതി പറയുന്നു.

മകള്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ശാരുതിയുടെ അച്ഛന്‍ മനോഹരന്‍ പറയുന്നു. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും അച്ഛന്‍ പറയുന്നു.

 

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.