പാളയം മാര്‍ക്കറ്റ് ഇനിയില്ല; ഒഴിഞ്ഞുപോകാന്‍ ഒരുക്കമല്ലാതെ മാര്‍ക്കറ്റിലെ മനുഷ്യര്‍
അന്ന കീർത്തി ജോർജ്

കോഴിക്കോടിലെ ഏറ്റവും പുരാതന മാര്‍ക്കറ്റുകളിലൊന്നായ പാളയം പഴം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റി സ്ഥാപിക്കുന്നതില്‍ വലിയ ആശങ്കയിലാണ് മാര്‍ക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും. കഴിഞ്ഞ ദിവസം പുതിയ മാര്‍ക്കറ്റിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഒരു വര്‍ഷത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാകുമെന്നും മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ച നാള്‍ മുതലുണ്ടായിരുന്ന ആശങ്കകള്‍ ഈ പ്രഖ്യാപനം വന്നതോടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. പാളയത്തെ റോഡിന്റെ വീതിക്കുറവ് മൂലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാത്തത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു എന്നതാണ് മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.