| Monday, 17th September 2018, 10:13 pm

പി.കെ ശശി വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച വനിതാ നേതാവിന്റെ പേര് വെളിപ്പെടുത്തണം; സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ബഹളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പി.കെ ശശി വിഷയത്തില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ഭിന്നത. എം.എല്‍.എക്കെതിരായ പീഡനാരോപണം മറച്ച് വെച്ചതിന് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.

രാജേന്ദ്രന്റെ നിലപാട് ഒരു മുതിര്‍ന്ന നേതാവിന് യോജിക്കുന്നതല്ലെന്ന് വലിയ വിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. പി.കെ ശശി യോഗത്തില്‍ പങ്കെടുത്തില്ല.


ALSO READ: ജെ.എന്‍.യു സഖാക്കള്‍ക്ക് പിണറായിയുടെ റെഡ് സല്യൂട്ട്; ഏറ്റെടുത്ത് ജെ.എന്‍.യു നേതാക്കള്‍


എം.എല്‍.എക്കെതിരെ ആഗസ്റ്റ് 24ന് യുവതി ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ വശം പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങളില്‍ രാജേന്ദ്രന്‍ ഇത് ചര്‍ച്ചയ്ക്ക് വെച്ചില്ല.

സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പരാതി ലഭിച്ചെന്ന് വെളിപ്പ്‌പെടുത്തിയിട്ടും, ഇക്കാര്യം വ്യക്തമാക്കന്‍ ജില്ലാ സെക്രട്ടറി തയ്യാറായില്ലെന്നും വിമര്‍ശനമുണ്ട്.

ശശി വിഷയം ഒത്തുത്തീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്ന് പറയപ്പെടുന്ന യുവതി ആരാണെന്ന് വെളിപ്പെടുത്തണം എന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.


ALSO READ: മോഹന്‍ലാലിന് നന്ദിയറിയിച്ച് നരേന്ദ്ര മോദിയുടെ ട്വീറ്റ്


അടുത്ത സംസ്ഥാന കമ്മറ്റിക്ക് മുമ്പായി അന്വേഷണ റിപ്പോര്‍ട്ട് നല്‍ കണം എന്നാണ്‌ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ അന്വേഷണ സംഘത്തോട് യുവതി നേരിട്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ശശിയുടെ ഓഡിയോ ക്ലിപ്പും കൈമാറി.

We use cookies to give you the best possible experience. Learn more