വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡാണ് പി.സി.ബി പ്രഖ്യാപിച്ചത്. യുവതാരങ്ങള്‍ അണിനിരക്കുന്ന ടീമിനെ 30കാരനായ സഹിബ്‌സാദ ഫര്‍ഹാനാണ് നയിക്കുന്നത്. ടീമിലെ പരിചയസമ്പന്നനായ താരം കൂടിയാണ് അദ്ദേഹം.
പാകിസ്ഥാന്റെ വൈസ് ക്യാപ്റ്റനായി അബ്ദുള്‍ സമദിനേയാണ് ടീം തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ടീമിലെ മുന്‍നിര താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, ഷദബ് ഖാന്‍, സല്‍മാന്‍ അലി ആഘ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ഈ താരങ്ങളെ മറികടന്നാണ് ഫര്‍ഹാനെ പാകിസ്ഥാന്‍ നായക സ്ഥാനം ഏല്‍പ്പിച്ചത്.
പാക് ടീമിനായി 46 ടി-20 മത്സരങ്ങളിലാണ് സഹിബ്‌സാദ ഫര്‍ഹാന്‍ കളത്തിലിറങ്ങിയത്. രണ്ട് സെഞ്ച്വറികളും 10 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 1305 റണ്‍സാ താരം സ്വന്തമാക്കിയത്. 2026ലെ ടി-20 ലോകകപ്പിലെ പാകിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍ കൂടിയായിരുന്നു ഫര്‍ഹാന്‍.
ആകിഫ് ജാവേദ്, അലി റാസ, മാസ് സദാഖത്, സാദ് മസൂദ് എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള പുതുമുഖങ്ങള്‍.
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാല് വരെ ജപ്പാനിലെ ഐച്ചി -നാഗോയയില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.
സഹിബ്‌സാദ ഫര്‍ഹാന്‍ (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ് (വൈസ് ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അഹമ്മദ് ഡാനിയല്‍, ആകിഫ് ജാവേദ്, അലി റാസ, അറാഫത് മിന്‍ഹാസ്, ഹൈദര്‍ അലി, ഹസന്‍ നവാസ്, മാസ് സദാഖത്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, സാദ് മസൂദ്, സയിം അയൂബ്, സുഫിയാന്‍ മുഖീം, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍).
മൈക്ക് ഹെസണ്‍ (ഹെഡ് കോച്ച്), ആഷ്ലി നോഫ്‌കെ (ബൗളിങ് കോച്ച്), ഷെയ്ന്‍ മക്‌ഡെര്‍മോട്ട് (ഫീല്‍ഡിങ് കോച്ച്), മുഹമ്മദ് താഹിര്‍ (ഫിസിയോതെറാപ്പിസ്റ്റ്), ഇമ്രാന്‍ ഉല്ല (ട്രെയിനര്‍), ഉസ്മാന്‍ ഹാഷ്മി (അനലിസ്റ്റ്-കം-ടീം ഓപ്പറേഷന്‍സ് കോര്‍ഡിനേറ്റര്‍)
Content Highlight: Pakistan Team Announce Squad For Asian Games