ഹോങ് കോങ് സിക്സസ് ടൂർണമെന്റിൽ ആറ് പന്തിൽ ആറ് സിക്സ് നേടി പാകിസ്ഥാൻ താരം അബ്ബാസ് അഫ്രീദി. ഇന്ന് കുവൈറ്റിനെതിരെ നടന്ന മത്സരത്തിലാണ് താരം ആറ് സിക്സടിച്ചത്. കുവൈറ്റിന്റെ യാസിൻ പട്ടേലിനെതിരെയായിരുന്നു താരത്തിന്റെ തകർപ്പൻ ബാറ്റിങ്.
ഹോങ് കോങ് സിക്സസ് ടൂർണമെന്റിൽ ആറ് പന്തിൽ ആറ് സിക്സ് നേടി പാകിസ്ഥാൻ താരം അബ്ബാസ് അഫ്രീദി. ഇന്ന് കുവൈറ്റിനെതിരെ നടന്ന മത്സരത്തിലാണ് താരം ആറ് സിക്സടിച്ചത്. കുവൈറ്റിന്റെ യാസിൻ പട്ടേലിനെതിരെയായിരുന്നു താരത്തിന്റെ തകർപ്പൻ ബാറ്റിങ്.
യാസിൻ പട്ടേൽ എറിഞ്ഞ അഞ്ചാം ഓവറിലാണ് അബ്ബാസ് അഫ്രീദി ആറ് പന്തും അതിർത്തി കടത്തിയത്. അഞ്ചാം പന്ത് നോ ബോൾ ആയതോടെ ആ ഓവറിൽ 24കാരൻ ആറ് സിക്‌സടക്കം 38 റൺസ് അടിച്ചെടുത്തു. ഇത് ഉൾപ്പടെ താരം 12 പന്തിൽ 55 റൺസാണ് സ്കോർ ചെയ്തത്.
🚨Big win for Pakistan against Kuwait in the Hong Kong Super Sixes! 🔥
They beat Kuwait by 4 wickets, with Abbas Afridi smashing six sixes in an over! 🤯#HongKongSixes pic.twitter.com/WjppEmAqTx
— ICC Asia Cricket (@ICCAsiaCricket) November 7, 2025
പാകിസ്ഥാനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 24 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് അബ്ബാസ് അഫ്രീദി. 2024ലാണ് താരം ടീമിനായി അരങ്ങേറിയത്. എന്നാൽ, ആ വർഷം ജൂലൈയിൽ ബംഗ്ലാദേശിനെതിരെ കളിച്ചതിന് ശേഷം താരത്തിന് ദേശീയ ടീമിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
കുവൈറ്റ് ഉയർത്തിയ 124 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അബ്ബാസിന്റെ പ്രകടനത്തിൽ പാകിസ്ഥാൻ വിജയം സ്വന്തമാക്കി. ആറ് ഓവറുകൾ മാത്രമുള്ള മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.
അഫ്രീദിക്ക് പുറമെ, ഖ്വാജ നഫേയും ഷാഹിദ് അസീസും മികച്ച ബാറ്റിങ് നടത്തി. നഫേ 11 പന്തിൽ 25 റൺസും അസീസ് അഞ്ച് പന്തിൽ പുറത്താവാതെ 23 റൺസും സ്കോർ ചെയ്തു.
കുവൈറ്റിനായി മുഹമ്മദ് ഷഫീഖ് ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത കുവൈറ്റിനായി മീത് ഭവ്സർ 14 പന്തിൽ പുറത്താവാതെ 41 റൺസെടുത്ത് മികച്ച ബാറ്റിങ് നടത്തി. ഒപ്പം ഉസ്മാൻ പട്ടേൽ ഒമ്പത് പന്തിൽ പുറത്താവാതെ 31 റൺസും ചേർത്തു. ടീമിനായി ബിലാൽ താഹിർ ആറ് പന്തിൽ 24 റൺസും അടിച്ചു.
പാകിസ്ഥാനായി മാസ് സദാഖ്ത്തും അബ്ബാസ് അഫ്രീദിയും ഓരോ വിക്കറ്റ് വീതം നേടി.
Content Highlight; Pakistan cricketer Abbas Afridi hit six sixes in consecutive balls against Kuwait in Hong Kong Sixes