ന്യൂദല്‍ഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതികളായ ഭീകരരെ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പഹല്‍ഗാമിലെ ബട്‌കോട്ട് സ്വദേശിയായ പര്‍വൈസ് അഹമ്മദ് ജോത്തര്‍, പഹല്‍ഗാമിലെ ഹില്‍ പാര്‍ക്കില്‍ നിന്നുള്ള ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരുടെ വിവരങ്ങള്‍ അറസ്റ്റിലായ വ്യക്തികള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി (എല്‍.ഇ.ടി) ബന്ധമുള്ള പാകിസ്ഥാന്‍ പൗരന്മാരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചു.
Content Highlight: Pahalgam terror attack: Two people arrested for sheltering Lashkar terrorists