പത്മരാജന്റെ കാമുകന്‍മാര്‍ക്ക് അദ്ദേഹത്തിന്റെ മുഖമല്ലായിരുന്നു
സൗമ്യ ആര്‍. കൃഷ്ണ

മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ പത്മരാജനുമില്ലാത്ത 28 വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. ഭരതന്റെ ആദ്യ സംവിധാന സംരംഭമായ പ്രയാണത്തിന് തിരക്കഥയൊരുക്കി 1974 ല്‍ സിനിമയിലെത്തി. തുടര്‍ന്ന് തകര, ലോറി, രതിനിര്‍വേദം തുടങ്ങി കുറേയേറെ സിനിമകള്‍ പത്മരാജന്‍ -ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്നു.

ഐ.വി. ശശി, മോഹന്‍, കെ.ജി.ജോര്‍ജ് തുടങ്ങിയ സംവിധായകര്‍ക്ക് വേണ്ടി എഴുതിയ സിനിമകളും പ്രദര്‍ശന വിജയം നേടി. 1978 ല്‍ സ്വയം രചനയും സംവിധാനവും നിര്‍വഹിച്ച് പെരുവഴിയമ്പലത്തിലൂടെ സംവിധാന രംഗത്തെത്തിയ പത്മരാജന് ആദ്യ ചിത്രം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു. സ്വന്തം രചനയിലും സംവിധാനത്തിലും പിന്നീട് പുറത്തിറങ്ങിയ ഒരിടത്തൊരു ഫയല്‍വാന്‍ 1980 ലെ കൊലാലമ്പൂര്‍ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കൂടാതെ മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും നേടി.

മഴയെ അതിമനോഹരമായി തിരശീലയിലേക്ക് പകര്‍ത്തിയ സംവിധായകനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രിയപത്‌നി രാധാലക്ഷ്മി സംസാരിക്കുന്നു.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.