| Wednesday, 19th March 2025, 9:50 pm

മോഹന്‍ലാല്‍ ആ ഡയലോഗ് പറഞ്ഞ് കേള്‍ക്കുമ്പോള്‍ നമുക്കും കൊതി തോന്നും, മമ്മൂട്ടി പറയുമ്പോള്‍ അത്ര ഇംപാക്ട് ഉണ്ടാകുമോ എന്നറിയില്ല: പി. ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്നയാളാണ് പി. ശ്രീകുമാര്‍. നടനായി സിനിമയിലേക്ക് വന്ന ശ്രീകുമാര്‍ 150ലധികം ചിത്രങ്ങളില്‍ വേഷമിട്ടു. മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീകുമാര്‍ രണ്ട് ചിത്രങ്ങള്‍ക്ക് കഥയൊരുക്കുകയും ചെയ്തിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.

ശ്രീകുമാറിന്റെ കഥയില്‍ വേണു നാഗവള്ളി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കളിപ്പാട്ടം. മോഹന്‍ലാല്‍, ഉര്‍വശി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉര്‍വശിയോട് പഴങ്കഞ്ഞിയെക്കുറിച്ച് സംസാരിക്കുന്ന സീനിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീകുമാര്‍.

ആ സീനിനെക്കുറിച്ച് തനിക്ക് ചെറിയൊരു ഐഡിയ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ശ്രീകുമാര്‍ പറഞ്ഞു. വേണു നാഗവള്ളിയാണ് ആ സീന്‍ ഡെവലപ്പ് ചെയ്തതെന്നും അതിനെ മനോഹരമാക്കിയത് മോഹന്‍ലാലാണെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ തനത് ശൈലിയിലുള്ള ഡയലോഗ് കേള്‍ക്കുമ്പോള്‍ നമുക്കും വായില്‍ വെള്ളം വരുമെന്നും ശ്രീകുമാര്‍ പറഞ്ഞു.

അത് മോഹന്‍ലാലിനെക്കൊണ്ട് മാത്രമേ സാധിക്കുള്ളൂവെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിക്ക് ആ സീന്‍ അത്ര മനോഹരമാക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തോടും ശ്രീകുമാര്‍ പ്രതികരിച്ചു. അത് തനിക്ക് അറിയില്ലെന്നും മമ്മൂട്ടി അദ്ദേഹത്തിന്റേതായ രീതിയില്‍ മറ്റൊരു തരത്തില്‍ ആ സീന്‍ പ്രസന്റെ ചെയ്‌തേനെയെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു പി. ശ്രീകുമാര്‍.

‘കളിപ്പാട്ടത്തിലെ ആ പഴങ്കഞ്ഞി സീന്‍ സ്‌ക്രിപ്റ്റില്‍ ചെറുതായിട്ട് നോട്ട് ചെയ്തതേ ഉണ്ടായിരുന്നുള്ളൂ. അതിനെ ഡെവലപ് ചെയ്തത് ഞങ്ങള്‍ രണ്ടുപേരുമായിരുന്നു. പക്ഷേ, ആ സീന്‍ അത്രക്ക് മനോഹരമായത് മോഹന്‍ലാല്‍ കാരണമാണ്. ‘ആ പഴങ്കഞ്ഞിയില്‍ ഇച്ചിരി തൈരൊഴിച്ച് രണ്ട് ലാമ്പ് ലാമ്പി ഒരു മോന്ത് മോന്തിയാല്‍’ എന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ നമുക്കും ചെറുതായി കൊതി തോന്നും.

മമ്മൂട്ടി ആ സീന്‍ ചെയ്താല്‍ ഇത്ര നന്നാകുമോ എന്ന് ചോദിച്ചാല്‍ എനിക്ക് അതിന് ഉത്തരം പറയാന്‍ സാധിക്കില്ല. മമ്മൂട്ടി അദ്ദേഹത്തിന്റേതായ രീതിയില്‍ ആ സീന്‍ പ്രസന്റ് ചെയ്യും. അതില്‍ അദ്ദേഹത്തിന്റെ ഒരു ഇംപാക്ട് കൊടുത്ത് മറ്റൊരു രീതിയിലാകും ചെയ്യുക. അതും മനോഹരമായിരിക്കുമെന്നേ പറയാന്‍ സാധിക്കുള്ളൂ,’ പി. ശ്രീകുമാര്‍ പറയുന്നു.

Content Highlight: P Sreekumar about Mohanlal’s scene in Kalippattam movie

Latest Stories

We use cookies to give you the best possible experience. Learn more