| Saturday, 5th August 2017, 2:50 pm

പിണറായിക്ക് പേടിപ്പനി; പി. രാജുവിനോട് വിശദീകരണം തേടി സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനോട് വിശദീകരണം തേടി സി.പി.ഐ. പ്രസ്താവനയുടെ കാരണം വിശദീകരിക്കണമെന്നും മുന്‍പും ഇത്തരം പ്രസ്താവന നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. പി രാജുവിനോട് വിശദീകരണം തേടിയതായി കാനം രാജേന്ദ്രനും പ്രതികരിച്ചു.


Dont Miss പിഞ്ചുകുഞ്ഞുങ്ങള്‍ക്കും ആധാര്‍ : കെയര്‍ ഹോമുകളില്‍ കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രം


പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായായിരുന്നു രാജു രംഗത്തെത്തിയത്. ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ശ്രീകാര്യത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു ഇദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.

മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാല്‍ കേരളം തകരുമെന്നും പി. രാജു പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more