| Monday, 5th May 2025, 11:40 am

ആ ഇന്‍ഡസ്ട്രിയില്‍ പടം ഹിറ്റാകാന്‍ കുറച്ച് മഞ്ഞള്‍പൊടിയും, രണ്ട് പാമ്പും മതി: പി. ചന്ദ്രകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് പി. ചന്ദ്രകുമാര്‍. 19ാം വയസില്‍ ആദ്യസിനിമ സംവിധാനം ചെയ്ത ചന്ദ്രകുമാര്‍ നിരവധി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. തടവറ, അധികാരം, ഉയരും ഞാന്‍ നാടാകെ, പി.സി. 369 തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയത് ചന്ദ്രകുമാറായിരുന്നു. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടത്തുന്ന തുടരും എന്ന ചിത്രത്തില്‍ അഭിനേതാവായും ചന്ദ്രകുമാര്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

പ്യാസി ആത്മ, ഖുലി ഖിഡ്കി, ചുഡൈല്‍ എന്നിങ്ങനെ അന്യഭാഷ സിനിമകളിലും ചന്ദ്രകുമാര്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഹിന്ദിയിലും, തെലുങ്കിലുമായി അദ്ദേഹം പല തരത്തിലുള്ള ഹൊറര്‍ സിനിമകളും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അന്യഭാഷകളിലായി താന്‍ ചെയ്ത ഹൊറര്‍ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ചന്ദ്രകുമാര്‍.

താന്‍ തെലുങ്കിലും ഹിന്ദിയിലുമായി ധാരാളം ഹൊറര്‍ സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും അവയെല്ലാം അന്നത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നുവെന്നും ചന്ദ്രകുമാര്‍ പറയുന്നു. തെലുങ്കില്‍ സിനിമ വിജയിക്കാന്‍ കുറച്ച് മഞ്ഞള്‍പൊടിയും, പാമ്പും മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ കന്നഡയിലും തമിഴിലും മറ്റുമായി നിരവധി ഹൊറര്‍ സിനിമകളും, ആക്ഷന്‍, മിസ്റ്ററി സിനിമകളും ചെയ്തിട്ടുണ്ടെന്നും ചന്ദ്രകുമാര്‍ പറയുന്നു. ഇന്‍സ്പയര്‍ ലൈഫ് മാഗസിന്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ തെലുങ്കില്‍ ഒരുപാട് ഹൊറര്‍ സിനിമകള്‍ ചെയ്തു. അതൊക്കെ സൂപ്പര്‍ ഹിറ്റായി. അവിടെ സിനിമ ഹിറ്റാകാന്‍ കുറച്ച് മഞ്ഞളും, രണ്ട് പാമ്പുമൊക്ക മതി. അവിടെ അങ്ങനെ കുറെ ഹൊറന്‍ ഫിലിമുകള്‍ ചെയ്തു. ഹിന്ദിയിലും പോയിട്ട് ചെയ്തു. കന്നഡയിലും, തമിഴിലും ചെയ്തു.

ഹൊററും മറ്റ് ഗ്ലാമറും, ഫൈറ്റും, ആക്ഷനും, മര്‍ഡര്‍ മിസ്റ്ററിയുമൊക്കെ ചെയ്ത് കുറെക്കാലം അവിടെ ഉണ്ടായിരുന്നു. ഒരു വര്‍ഷത്തില്‍ മലയാളത്തിലാണ് പതിനാറ് പടങ്ങളോളം ചെയ്തത്. ഹിന്ദിയിലും മറ്റുമൊക്കെ പോയപ്പോള്‍ ഏഴും എട്ടുമൊക്കെയെ ചെയ്തിട്ടുള്ളത്,’ പി. ചന്ദ്രകുമാര്‍ പറയുന്നു.

Content highlight: P. Chandrakumar is talking about the horror films he has done other languages

We use cookies to give you the best possible experience. Learn more