2025ലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയാണ് ഒസ്മാനെ ഡെംബലെ ഫുട്ബോൾ ലോകത്തിന്റെ കയ്യടികളേറ്റുവാങ്ങിയത്. ബാഴ്സയുടെ സ്പാനിഷ് വണ്ടർ കിഡ് ലാമിൻ യമാലിനെയും പി.എസ്.ജിയിലെ തന്റെ സഹതാരം വിറ്റിൻഹയെയുമടക്കം പിന്തള്ളിക്കൊണ്ടായിരുന്നു ഡെംബലെയുടെ ചരിത്ര നേട്ടം. ഇതാദ്യമായാണ് ഡെംബലെ ബാലൺ ഡി ഓറിന്റെ സുവർണ ഗോളത്തിൽ മുത്തമിടുന്നത്.
ഈ ബാലൺ ഡി ഓർ ലിസ്റ്റിൽ റൊണാൾഡോയില്ല; ഇതിഹാസങ്ങളുടെ സൂപ്പർ ലിസ്റ്റിൽ പത്താമനായി ഡെംബലെ
