| Sunday, 18th May 2025, 10:35 pm

വേടന്റെ പരിപാടിയില്‍ സംഘാടക പിഴവ്; തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വേടന്റെ പരിപാടിയില്‍ വീണ്ടും സംഘാടക പിഴവ്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പരിപാടി ഒന്നിലധികം തവണ നിര്‍ത്തിവെക്കേണ്ടി വന്നു. പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ചിരുന്ന പരിപാടിക്കിടെയാണ് സംഘടനാ പിഴവ് ഉണ്ടായത്.

തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.  ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടികളടക്കമുള്ള 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് (ഞായര്‍) ആറ് മണിയ്ക്കാണ് പരിപാടിയുടെ സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അഞ്ച് മണിയോടെ തന്നെ കോട്ടമൈതാനം ആളുകളാല്‍ തിങ്ങിനിറയുകയായിരുന്നു.

7000 പേരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ കോട്ടമൈതാനം നിറയുകയുള്ളു. എന്നാല്‍ ഇതിനേക്കാള്‍ ഉപരി ആളുകള്‍ കോട്ടമൈതാനത്ത് എത്തിയതാണ് തിരക്കിന് കാരണമായത്.

യുവാക്കള്‍ ഇരച്ചുകയറിയതോടെ സംഘാടകര്‍ എന്‍ട്രന്‍സ് ക്ലോസ് ചെയ്യുകയും തുടര്‍ന്ന് മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ആളുകള്‍ ഉള്ളിലേക്ക് കയറുകയുമായിരുന്നു.

തിരക്ക് അനിയന്ത്രതമായതോടെ കാണികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു. സംഘാടകര്‍ കാണികളെ മര്‍ദിച്ചതായും ആരോപണമുണ്ട്.

Content Highlight: Organizational error at Vedan’s event; several injured in stampede

We use cookies to give you the best possible experience. Learn more