ഡെറാഡൂണ്‍: പ്രതിപക്ഷ പാര്‍ട്ടികള്‍ എസ്.ഐ.ആറിനെ എതിര്‍ക്കുന്നത് സുതാര്യതയോടുള്ള ഭയം കൊണ്ടാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.
വ്യാജ വോട്ടര്‍മാര്‍, നുഴഞ്ഞുകയറ്റക്കാര്‍, വോട്ടര്‍ പട്ടികയില്‍ തെറ്റായി പേര് ഉള്‍പ്പെടുത്തിയവര്‍ എന്നിവരെ തിരിച്ചറിയാനും നീക്കം ചെയ്യുന്നതിനുമാണ് എസ്.ഐ.ആര്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ധാമി പറഞ്ഞു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഉണ്ടായിരുന്ന കാലത്തും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായിരുന്നുവെന്നും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കപടതയാണെന്നും ധാമി പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ എട്ട് മുതലാണ് ഉത്തരാഖണ്ഡില്‍ എസ്.ഐ.ആര്‍ പ്രക്രിയ ആരംഭിക്കുന്നത്.
പ്രാഥമിക പരിശോധനയില്‍ മാത്രം 4.5 ലക്ഷത്തിലധികം പേരുകള്‍ ഉത്തരാഖണ്ഡിലെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.