| Monday, 1st September 2025, 7:32 pm

ദുബായില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദുബായില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഓണാഘോഷങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരികൊളുത്തി തുടക്കം കുറിച്ചു. ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഒരുക്കിയ ഓണാഘോഷ പരിപാടികള്‍ ദുബായ് പ്രവാസി സംഘടനകളുടെയും പ്രവാസി സ്ഥാപനങ്ങളുടെയും ഓണാഘോഷത്തിലെ ആദ്യത്തേതായിരുന്നു.

വി.ഡി. സതീശന് പുറമെ അജ്മാന്‍ രാജകുടുംബാഗം ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ഹംദാന്‍ ബിന്‍ റാഷിദ് ബിന്‍ഹുമെയ്ത് അല്‍നുയാമി, രാജ്യസഭാ എം.പി ഡോ. ജോണ്‍ ബ്രിട്ടാസ്, ചലച്ചിത്ര താരം ജയരാജ് വാരിയര്‍, ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും LACTCയുടെ ഗുഡ്‌വില്‍ അംബാസിഡറുമായ കെ.ജി. അനില്‍കുമാര്‍, ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഹോള്‍ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍, ഐ.സി.എല്‍ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമല്‍ജിത് എ. മേനോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

താലപ്പൊലി, ചെണ്ടമേളം, പുലിക്കളി എന്നിവ ഐ.സി.എല്ലിന്റെ ഓണാഘോഷത്തിന് കൂടുതല്‍ പൊലിമയേകി. ഇനിയുള്ള ഒരു മാസക്കാലം ദുബായ് മലയാളികളെ സംബന്ധിച്ച് ഓണാഘോഷ നാളുകളായിരിക്കും.

Content Highlight: Opposition leader inaugurates ICL Fincorp’s Onam celebrations in Dubai

We use cookies to give you the best possible experience. Learn more