| Wednesday, 26th November 2025, 7:38 am

ഇസ്രഈലിൽ നാലിലൊന്ന് പേർക്ക് രാജ്യം വിടാൻ താത്പര്യം: സർവേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയും ഒന്നിലധികം മേഖലകളുമായുള്ള ആക്രമണവും കാരണം ഇസ്രഈലിലെ നാലിലൊന്ന് പേരും രാജ്യം വിടുന്നെന്ന് റിപ്പോർട്ട്.

നവംബർ 23 ന് ഐ.ഡി.ഐ (ഇസ്രഈൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട്) നടത്തിയ പഠനത്തിൽ 720 ജൂതന്മാരും 187 അറബ് ആളുകളും പ്രതികരിച്ചെന്നാണ് കണക്കുകൾ.

മറ്റു രാജ്യങ്ങളിൽ നിന്നും വന്ന ഇസ്രഈലികളെക്കാൾ അറബ് ഇസ്രഈലികളാണ് രാജ്യം വിടുന്നതിനായി ആലോചിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഗസയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുന്നതിനു മുമ്പാണ് ഈ സർവേ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വലിയ തോതിലുള്ള കുടിയേറ്റം രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുമെന്നും പഠനത്തിൽ പറഞ്ഞു. രാജ്യം വിടാൻ തീരുമാനിക്കുന്നതിൽ ഏറ്റവും കൂടുതൽ ഇസ്രഈലിലെ ചെറുപ്പക്കാരാണെന്ന് പഠനം വ്യക്തമാക്കുന്നു. ഏകദേശം 60 ശതമാനം വരുമെന്നാണ് റിപ്പോർട്ട്.

80 ശതമാനം പേരും ഉയർന്ന വരുമാനമുള്ളവരും വിദേശ പാസ്‌പോർട്ടുകൾ കൈവശമുള്ളവരാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഫലസ്തീനിൽ 30 ശതമാനം പേർ മേഖല വിടാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ ഇസ്രഈലിൽ ഇത് 26 ശതമാനമാണെന്നാണ് കണക്ക്.

ഇരട്ട പൗരത്വവും ഉന്നത വിദ്യാഭ്യാസവും ഉയർന്ന വരുമാനവുമാണ്. രാജ്യം വിടാനുള്ള പ്രധാന കാരണങ്ങളെന്നും പഠനം പറയുന്നു.

സുരക്ഷ, രാഷ്ട്രീയം, തൊഴിൽ, ജീവിതച്ചെലവ്, സമ്മർദങ്ങൾ,, കുട്ടികളെക്കുറിച്ചുള്ള ഭാവിയെകുറിച്ചുള്ള ആശങ്ക എന്നിവയും രാജ്യം വിടാനുള്ള തീരുമാനത്തിന് കാരണമാകുന്നുണ്ടെന്നും പഠനത്തിന്റെ റിപ്പോർട്ടിൽ പ്രതികരിച്ചവർ പറഞ്ഞു. രാജ്യത്തിന്റെ മൊത്തത്തിലുള്ള ദിശ മോശമാണെന്നും അവർ കൂട്ടിച്ചേർത്തു .

ഹൈടെക്, ഫിനാൻസ്, മെഡിക്കൽ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകളും രാജ്യം വിടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യൻ യൂണിയൻ, വടക്കേ അമേരിക്ക, കാനഡ എന്നെ സ്ഥലങ്ങളാണ് രാജ്യം വിടുന്നവരുടെ പരിഗണയിലുള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Content Highlight: One in four Israelis will leave the country: Survey

We use cookies to give you the best possible experience. Learn more