ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഇസ്രഈലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം അറിയിച്ചു
ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഇസ്രഈലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം അറിയിച്ചു
ഇസ്രഈല്‍ അധികാരികളും ഹോം ഫ്രണ്ട് കമാന്‍ഡും പുറപ്പെടുവിച്ച സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശമുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇസ്രഈലിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സജീവമാണെന്നും മന്ത്രാലയം പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളില്‍ +972-54-7520711, +972-54-2428378 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
cons1.telaviv@mea.gov.in എന്ന ഇ-മെയിലുമായും ബന്ധപ്പെടാം. https://oref.org.il/eng വെബ്‌സൈറ്റിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുതുക്കിയ സുരക്ഷാ നിര്‍ദേശങ്ങള്‍ അറിയാവുന്നതാണ്.
അതേസമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാന്‍ ശക്തമാക്കുകയാണ്. ഇസ്രഈല്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വീണ്ടും സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ആക്രമണത്തില്‍ അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടത് ഏഷ്യന്‍ പൗരനാണെന്നാണ് വിവരം.
ഇറാന്റെ ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് യു.എ.ഇ പ്രതികരിച്ചു. പ്രതികരിക്കാന്‍ അവകാശമുണ്ടെന്നും യു.എ.ഇ പറഞ്ഞു.
Content Highlight: One death in Abu Dhabi; Indian citizens on alert