മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസം, ഇന്നാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറിയുടെ നേട്ടം ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു ഇഷാന്‍ കിഷന്റെ വെടിക്കെട്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാന്‍ വേണ്ടി വിജയം അനിവാര്യമായ മത്സരത്തിലാണ് ഇഷാന്‍ തന്റെ ബാറ്റില്‍ നിന്നും കൊടുങ്കാറ്റഴിച്ചുവിട്ടത്.
ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍റെ ആഹ്ലാദം. Photo: BCCI/X.com
ചാറ്റോഗ്രാമില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വെറും മൂന്ന് റണ്‍സ് നേടിയ ശിഖര്‍ ധവാനെ മടക്കി മെഹ്ദി ഹസന്‍ മിറാസ് ആതിഥേയര്‍ക്ക് ഹെഡ്സ്റ്റാര്‍ട്ട് നല്‍കി. എന്നാല്‍ വണ്‍ ഡൗണായി വിരാട് കോഹ്‌ലിയെത്തിയതോടെ കഥ മാറി.
ഒരു വശത്ത് നിന്ന് ഇഷാന്‍ കിഷനും മറുവശത്ത് നിന്ന് വിരാടും ബംഗ്ലാ ബൗളര്‍മാരെ ഒന്നൊഴിയാതെ തല്ലിയൊതുക്കി. ടീം സ്‌കോര്‍ 15ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിഞ്ഞത് 305ലാണ്. ഇഷാന്‍ കിഷനെ മടക്കി താസ്‌കിന്‍ അഹമ്മദാണ് ബംഗ്ലാദേശിന് ശ്വാസം വിടാനുള്ള അവസരമൊരുക്കിയത്.
213 പന്ത് നേരിട്ട് 210 റണ്‍സുമായാണ് ഇഷാന്‍ കിഷന്‍ കളം വിട്ടത്. എണ്ണം പറഞ്ഞ 24 ഫോറും ആകാശം തൊട്ട 10 സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 160.31 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു ഇഷാന്‍ ബാറ്റ് വീശിയത്.
ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയ ഇഷാന്‍ കിഷനെ അഭിനന്ദിക്കുന്ന വിരാട് കോഹ്ലി. Photo: BCCI/X.com
നേരിട്ട 126ാം പന്തിലാണ് ഇഷാന്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറിയുടെ റെക്കോഡാണ് അന്ന് ഇഷാന്‍ കിഷനിലൂടെ ചാറ്റോഗ്രാമില്‍ പിറവിയെടുത്തത്. 2015ല്‍ 138 പന്തില്‍ നിന്നും ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് അന്ന് പഴങ്കഥയായത്.
മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ചരിത്ര നേട്ടത്തില്‍ ഇഷാന്‍ കിഷന്റെ പേര് തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
വിരേന്ദര്‍ സേവാഗ് – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 140 – 2011
ഇഷാന്‍ കിഷന്‍. Photo: BCCI/X.com
അതേസമയം, മത്സരത്തില്‍ ഇഷാന്‍ കിഷന്റെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സ് നേടി. 91 പന്തില്‍ 113 റണ്‍സടിച്ച വിരാട് കോഹ്‌ലിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ബംഗ്ലാദേശിനായി ഷാകിബ് അല്‍ ഹസന്‍, എദാബോത് ഹൊസൈന്‍, താസ്‌കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുസ്തഫിസുര്‍ റഹ്‌മാന്‍, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 182 റണ്‍സിന് പുറത്താക്കി ഇന്ത്യ 227 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. 50 പന്തില്‍ 43 റണ്‍സടിച്ച ഷാകിബ് അല്‍ ഹസനാണ് ടോപ്പ് സ്‌കോറര്‍.
ഇന്ത്യയ്ക്കായി ഷര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വീതം വിക്കറ്റുമായി അക്‌സര്‍ പട്ടേലും ഉമ്രാന്‍ മാലിക്കും തിളങ്ങിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlight: On this day in 2022, Ishan Kishan scored fastest 200 in ODI history