വംശനാശഭീഷണി നേരിടുന്ന വലിയതരം കടലാമകളാണ് ഒലീവ് റിഡ്ലി കടലാമ. ആഴക്കടലിൽ സഞ്ചരിയ്ക്കുന്ന ഇവയെ സാധാരണ തീരങ്ങളിൽ കണ്ടെത്തുക വലിയ പ്രയാസമാണ്. ഒരു ഒലീവ് റിഡ്ലിക്ക് 10000 എന്ന തോതിൽ ഇവയുടെ അനധികൃത വില്പനയും ധാരാളമായി നടക്കുന്നുണ്ട്. വളരെയധികം ചൂഷണം നേരിടുന്ന ഈ ആമയെ പക്ഷേ ദൈവ തുല്യമായി കാണുന്ന കുറച്ച് ആളുകളുണ്ട്. ചെന്നൈയിലെ ഒരു കൂട്ടം മൽസ്യത്തൊഴിലാളികൾ ഈ ഒലീവ് റിഡ്ലി കടലാമയും ചെന്നൈയിലെ തീരദേശ സമൂഹങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും തമ്മിൽ വലിയൊരു ആത്മബന്ധമുണ്ട്. തങ്ങൾക്ക് ഐശ്വര്യം കൊണ്ടുവരുന്ന ദേവതയായാണ് അവർ ഒലീവ് റിഡ്ലി ആമകളെ കാണുന്നത്.