തിരുവനന്തരപുരം: മുൻ ഡി.ജി.പിയും ശാസ്തമംഗലം കൗൺസിലറുമായ ആർ.ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ വിവാദമായ എം.എൽ.എ ഓഫീസ് ഒഴിയാൻ എം.എൽ.എ വി.കെ പ്രശാന്ത്.
കോർപറേഷൻ കെട്ടിടത്തിൽ നിന്നും മരുതംങ്കുഴിയിലെ വാടകകെട്ടിടത്തിലേക്കാണ് ഓഫീസ് മാറുന്നത്. തർക്കം അവസാനിക്കട്ടെയെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് വരികയാണെന്നും രണ്ടു പാർട്ടികളാണെന്നും ആശയക്കുഴപ്പങ്ങളും പ്രശ്ങ്ങളൊന്നും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരസ്പരം തർക്കമുള്ള സാഹചര്യത്തിൽ ഒരു മുറിക്കകത്ത് കൗൺസിലറും എം.എൽ.എയും ഒരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യത്തിൽ പോകേണ്ടതില്ലെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.
Content Highlight: Office dispute with R. Sreelekha; VK Prashanth changes office