വെസ്റ്റ് ഇന്‍ഡീസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ചരിത്ര നേട്ടങ്ങളുമായി കരീബിയന്‍ നായകന്‍ ഷായ് ഹോപ്പ്. നേപ്പിയറിലെ മെക്ലാറന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഏകദിന കരിയറിലെ 19 സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഹോപ്പ് വിന്‍ഡീസിന്റെ നെടുംതൂണായത്.
നാലാമനായി ക്രീസിലെത്തി 69 പന്ത് നേരിട്ട് പുറത്താകാതെ 109 റണ്‍സാണ് ഹോപ്പ് സ്വന്തമാക്കിയത്. 13 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഹോപ്പിന്റെ കരുത്തില്‍ 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 247 റണ്‍സ് നേടി.
ഈ സെഞ്ച്വറിക്ക് പിന്നാലെ പല നേട്ടങ്ങളിലും ഹോപ്പ് തന്റെ പേരിലെഴുതിച്ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് ഇതില്‍ ആദ്യം. ക്യാപ്റ്റന്റെ റോളില്‍ ഇത് ആറാം തവണയാണ് ഹോപ്പ് മൂന്നക്കം കാണുന്നത്. ഇതിഹാസ താരം ബ്രയാന്‍ ലാറയെ മറികടന്നുകൊണ്ടായിരുന്നു ഹോപ്പിന്റെ നേട്ടം.
(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 22
വിരാട് കോഹ്‌ലി – ഇന്ത്യ – 21
എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 13
സനത് ജയസൂര്യ – ശ്രീലങ്ക – 10
ഒയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 9
ബാബര്‍ അസം – പാകിസ്ഥാന്‍ – 8
സ്റ്റീഫന്‍ ഫ്‌ളെമിങ് & കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 7
ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 6*
ബ്രെന്‍ഡന്‍ ടെയ്‌ലര്‍ – സിംബാബ്‌വേ – 5
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 3
അസ്ഗര്‍ അഫ്ഗാന്‍ – അഫ്ഗാനിസ്ഥാന്‍ – 1
View this post on Instagram
ഇതിനൊപ്പം വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം ഏകദിന സെഞ്ച്വറികള്‍ നേടുന്ന വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ പട്ടികയില്‍ ബ്രയാന്‍ ലാറയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തേക്കുയരാനും ഹോപ്പിന് സാധിച്ചു. തന്റെ ഏകദിന കരിയറില്‍ കളിച്ച 285 ഇന്നിങ്‌സില്‍ നിന്നും ലാറ 19 സെഞ്ച്വറി നേടിയപ്പോള്‍ 147ാം ഇന്നിങ്‌സിലാണ് ഹോപ്പ് 19ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
(താരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 291 – 25
ഷായ് ഹോപ്പ് – 147 – 19
ബ്രയാന്‍ ലാറ – 285 – 19
ഡെസ്മണ്ട് ഹെയ്ന്‍സ് – 237 – 17
ഗോര്‍ഡന്‍ ഗ്രീനിഡ്ജ് – 127 – 11
സര്‍ വിവ് റിച്ചാര്‍ഡ്‌സ് – 167 – 11
ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – 251 – 11
ഇതിനൊപ്പം ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ ഹോപ്പ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 23
ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 22
ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 19
ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 16
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 11
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങിയ ആതിഥേയര്‍ വിജയത്തിലേക്ക് അടുക്കുകയാണ്. അവസാന അഞ്ച് ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ 54 റണ്‍സാണ് ബ്ലാക് ക്യാപ്‌സിന് ആവശ്യമുള്ളത്.
Content Highlight: NZ vs WI: Shai Hope completed 19th ODI century