വെസ്റ്റ് ഇന്‍ഡീസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ചരിത്ര നേട്ടങ്ങളുമായി കരീബിയന്‍ നായകന്‍ ഷായ് ഹോപ്പ്. നേപ്പിയറിലെ മെക്ലാറന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഏകദിന കരിയറിലെ 19 സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഹോപ്പ് വിന്‍ഡീസിന്റെ നെടുംതൂണായത്.
നാലാമനായി ക്രീസിലെത്തി 69 പന്ത് നേരിട്ട് പുറത്താകാതെ 109 റണ്‍സാണ് ഹോപ്പ് സ്വന്തമാക്കിയത്. 13 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഹോപ്പിന്റെ കരുത്തില്‍ 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 247 റണ്‍സ് നേടി.
ഈ സെഞ്ച്വറിക്ക് പിന്നാലെ പല നേട്ടങ്ങളിലും ഹോപ്പ് തന്റെ പേരിലെഴുതിച്ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് ഇതില്‍ ആദ്യം. ക്യാപ്റ്റന്റെ റോളില്‍ ഇത് ആറാം തവണയാണ് ഹോപ്പ് മൂന്നക്കം കാണുന്നത്. ഇതിഹാസ താരം ബ്രയാന്‍ ലാറയെ മറികടന്നുകൊണ്ടായിരുന്നു ഹോപ്പിന്റെ നേട്ടം.
ഓരോ ടീമിനായും ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍മാര്‍
ഇതിനൊപ്പം വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം ഏകദിന സെഞ്ച്വറികള്‍ നേടുന്ന വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ പട്ടികയില്‍ ബ്രയാന്‍ ലാറയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തേക്കുയരാനും ഹോപ്പിന് സാധിച്ചു. തന്റെ ഏകദിന കരിയറില്‍ കളിച്ച 285 ഇന്നിങ്‌സില്‍ നിന്നും ലാറ 19 സെഞ്ച്വറി നേടിയപ്പോള്‍ 147ാം ഇന്നിങ്‌സിലാണ് ഹോപ്പ് 19ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങിയ ആതിഥേയര്‍ വിജയത്തിലേക്ക് അടുക്കുകയാണ്. അവസാന അഞ്ച് ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ 54 റണ്‍സാണ് ബ്ലാക് ക്യാപ്‌സിന് ആവശ്യമുള്ളത്.
Content Highlight: NZ vs WI: Shai Hope completed 19th ODI century