കോഴിക്കോട്: പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു 2018 ലെ റഷ്യന്‍ ലോകകപ്പ്. പ്രമുഖരുടെ പ്രവചനങ്ങളെല്ലാം വെറും വാക്കുകളായി മാറിയ ലോകകപ്പ്. അട്ടിമറികളും ട്വിസ്‌ററുകളും നിറഞ്ഞ, ചെറുടീമുകള്‍ കരുത്ത് തെളിയിച്ച, വമ്പന്‍മാര്‍ കടപുഴകി വീണ, ലോകകപ്പ്. എന്നാല്‍ ഒരാള്‍ കൃത്യമായി പ്രവചിച്ചിരുന്നു ആര് കിരീടം നേടുമെന്ന്.
മറ്റാരുമല്ല പ്രശസ്ത സാഹിത്യകാരനും ഹിഗ്വിറ്റയുടെ കര്‍ത്താവുമായ എന്‍.എന്‍.സ് മാധവന്‍ ആയിരുന്നു അത്. ഇത്തവണത്തെ ലോകകപ്പ് ഫ്രാന്‍സിനുളളതെന്നാണ് എന്‍.എസ് മാധവന്‍ ലോകകപ്പ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രവചിച്ചത്.
ടീമിനെ നെഞ്ചോട് ചേര്‍ത്ത് ക്രൊയേഷ്യന്‍ പ്രസിഡന്റ്; സോഷ്യല്‍ മീഡിയയില്‍ താരമായി കൊലിന്റ ഗ്രബാര്‍
ഇത്തവണത്തെ ലോകകപ്പ് ഫ്രാന്‍സിനുളളതെന്നാണ് പ്രശസ്ത സാഹിത്യകാരനും ഹിഗ്വിറ്റയുടെ കര്‍ത്താവുമായ എന്‍.എന്‍.സ് മാധവന്‍ പ്രവചിക്കുന്നത്. സിദാന് 2006ല്‍ കൈവിട്ട് പോയ നേട്ടം മോസ്‌കോയിലെ ലൂഷ്‌നിക്കി സ്റ്റേഡിയത്തിലെ ഹ്യൂഗോ ലോറിസ് ഏറ്റുവാങ്ങുമെന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.
ഫൈനലില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ച് ലോകകിരീടം ബ്രസീല്‍ സ്വന്തമാക്കുമെന്നായിരുന്നു അതേദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവചനം. ജര്‍മ്മനിയെ തോല്‍പിച്ച് ബ്രസീല്‍ ആറാം തവണയും ലോകകപ്പ് ഉയര്‍ത്തും. സെമി ഫൈനലിലെത്തുന്ന ഫ്രാന്‍സ് ബ്രസീലിനോട് തോറ്റായിരിക്കും പുറത്താവുക. ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തും. ജര്‍മ്മനിയായിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ പുറത്തേക്കുള്ള വഴി കാണിക്കുക. എന്നായിരുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നടത്തിയ ഒരു പഠനത്തിനെ അടിസ്ഥാനമാക്കി അവര്‍ പ്രവചിച്ചത്.