| Saturday, 16th March 2019, 4:11 pm

'ഇത് ഹൈക്കമാൻഡല്ല, ലോ കമാൻഡ്': കോൺഗ്രസിനെ പരിഹസിച്ച് എൻ.എസ്.മാധവൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോൺഗ്രസിനെ പരിഹസിച്ച് എഴുത്തുകാരൻ എൻ.എസ്.മാധവൻ. കോണ്‍ഗ്രസിന്റെ ഹൈകമാൻഡ് വെറും ലോ കമാൻഡായി പരിണമിച്ചുവെന്നാണ് എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ എഴുതിയത്. കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയായ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഹൈകമാൻഡ് എന്ന പേരിലാണ് പൊതുവിൽ അറിയപ്പെടുന്നത്.

Also Read ഇന്ത്യന്‍, ആഫ്രിക്കന്‍ “നുഴഞ്ഞുകയറ്റക്കാരെ” ഇല്ലാതാക്കുമെന്ന് ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പിനു പിന്നിലെ തീവ്രവാദി

തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചിട്ട് ഒരാളാഴ്ചയോളമായിട്ടും സ്ഥാനാത്ഥികളെ നിശ്ചയിക്കാൻ കോൺഗ്രസിന് ആയിട്ടില്ലെന്നും ദൽഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ചേരുന്നതിനുള്ള സാധ്യത ദൽഹി മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് ഇല്ലാതാക്കിയതിലൂടെ എല്ലാ സീറ്റുകളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും എൻ.എസ്.,മാധവൻ ട്വീറ്റിൽ പറയുന്നു.

Also Read “” വിഡ്ഡിയെന്ന് പറഞ്ഞ് എന്നെ പരിഹസിക്കുന്നവര്‍ നാളെ അസൂയപ്പെടും; ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല; കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്””; വൈറലായി 2011 ലെ ടോവിനോയുടെ കുറിപ്പ്

ഇടതുമുന്നണി കേരളത്തിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ഇരുപതോളം മണ്ഡലങ്ങളിൽ ഒന്നാംഘട്ട പ്രചാരണം നടത്തുകയും ചെയ്‌തു. അതേസമയം യു.ഡി.എഫും എന്‍.ഡി.എയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനത്തിൽ ഇനിയും എത്തിയിട്ടില്ല സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് കോൺഗ്രസിനെ വെട്ടിലാക്കിയതെന്നാണ് മനസിലാക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more