വാഷിങ്ടണ്‍: ഇസ്രഈലിനെ ബഹിഷ്‌കരിക്കുകയോ ഉപരോധം ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന സര്‍വകലാശാലകള്‍ക്കുള്ള കേന്ദ്ര സാമ്പത്തിക സഹായം (ഫെഡറല്‍ ഫണ്ട്) തടയുന്നതിനുള്ള ബില്‍ യു.എസ് ജനപ്രതിനിധി സഭ പാസാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2026ലെ പ്രൊട്ടക്റ്റ് ഇക്കണോമിക് ആന്‍ഡ് അക്കാദമിക് ഫ്രീഡം ആക്ട് നിയമം 237-169 വോട്ടുകള്‍ക്ക് പാസാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രഈലുമായി വാണിജ്യപരമായോ അക്കാദമികമായോ ബഹിഷ്‌കരണ നടപടികളില്‍ ഏര്‍പ്പെടുന്ന ഫെഡറല്‍ സഹായം ലഭിക്കുന്ന സര്‍വകലാശാലകള്‍ക്ക് ധനസഹായം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
ഇസ്രഈലി വിദ്യാര്‍ഥികളുമായും സ്ഥാപനങ്ങളുമായുമുള്ള അക്കാദമിക കൈമാറ്റങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ബില്‍ എതിര്‍പ്പ് ഉയര്‍ത്തുന്നു.
ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ ഇത് ജൂത വിദ്യാര്‍ഥികള്‍ക്കെതിരായ വിവേചനവും യഹൂദവിരുദ്ധതയും തടയാനുള്ള നടപടിയാണെന്നു പറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വിമര്‍ശകര്‍ അക്കാദമിക സ്വാതന്ത്ര്യത്തെയും ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന നീക്കമാണിതെന്നും ആരോപിക്കുന്നു.
33 ഡെമോക്രാറ്റിക് അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇനി ബില്‍ സെനറ്റിന്റെ പരിഗണനയ്ക്ക് പോകും.
Content Highlights: No funding for universities that boycott Israel; US House passes bill.
