ഐസ്വാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള 12 വര്‍ഷത്തെ എന്‍.ഡി.എ ഭരണത്തില്‍ ഒരു കേന്ദ്രമന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി മിസോറാം ഘടകം പ്രസിഡന്റ് ബെച്ചുവ.
ബി.ജെ.പി ഓഫീസില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കേന്ദ്ര നേതൃത്വത്തിന്റെ സുതാര്യതയും മികച്ച ഭരണവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
‘ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ബി.ജെ.പിയില്‍ നിന്നോ എന്‍.ഡി.എയില്‍ നിന്നോയുള്ള ഒരു കേന്ദ്ര മന്ത്രി പോലും അഴിമതി ആരോപണം നേരിട്ടിട്ടില്ല. ഈ ക്ലീന്‍ ട്രാക്ക് റെക്കോഡ് സര്‍ക്കാരിന്റെ സത്യസന്ധതയേയും കാര്യക്ഷമതയും പ്രതിഫലിപ്പിക്കുന്നു,’ എം.എല്‍.എ കൂടിയായ ബെച്ചുവ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാരിന്റെ സംശുദ്ധമായ ഭരണം രാജ്യത്തിന്റെ ധ്രുതഗതിയിലുള്ള പുരോഗതിക്ക് ഗണ്യമായ സംഭവന നല്‍കിയിട്ടുണ്ടെന്നും ബെച്ചുവ പറഞ്ഞു.
അഴിമതി അതിന്റെ വേരുകളില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ടെന്നും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴിയുള്ള കേന്ദ്ര പദ്ധതികള്‍ പൊതുപണം ചോര്‍ന്നുപോകുന്നത് തടയുകയും രാജ്യത്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെയുള്ള കര്‍ശനമായ നടപടികള്‍ നടപ്പിലാക്കുന്നതില്‍ സി.ബി.ഐ , ഇ.ഡി തുടങ്ങിയ ഏജന്‍സികള്‍ പ്രധാന പങ്കുവഹിച്ചുവെന്നും ബെച്ചുവ പറഞ്ഞു.
വ്യാജ ഇ-വേ ബില്ലുകള്‍ ഉപയോഗിച്ച് മിസോറാം-മ്യാന്മാര്‍ അതിര്‍ത്തിയില്‍ നടന്ന 970 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത് കേന്ദ്ര ഏജന്‍സികളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: No corruption allegations have been made against any Union minister in Modi’s 12-year rule; this is the government’s honesty: Mizoram BJP
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.